Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
വേണ്ടി കാർത്തിക്കിനെ വിളിച്ചുകൊണ്ട് രേവതി ഒച്ചയിട്ടു.
ടിഫിൻ ഹാൻഡ് ബാഗിലേക്ക് വച്ചുകൊണ്ടിരുന്ന കനി രേവതിയെ നോക്കി ചിരിച്ചപ്പോൾ രേവതി ഒന്ന് കണ്ണിറുക്കി കാട്ടി അടുക്കളയിലേക്ക് പോയി.
കടും നിലയിൽ ചെക്കുകൾ ഉള്ള ഷർട്ടും ആഷ് ജീൻസും ഇട്ടുകൊണ്ട് അപ്പോഴേക്കും കാർത്തിക്കും താഴെ എത്തി.
നീളൻ മുടി കോതിയിണക്കി താഴെക്കെത്തിയ കാർത്തി താഴെ ഇരുന്ന കനിയെ നോക്കി ചിരിച്ചു.
"എന്തിനാ അമ്മെ ഇങ്ങനെ ഒച്ച ഇടുന്നെ…
ചേച്ചിക്ക് സമയം ആയിട്ടില്ലല്ലോ...പിന്നെന്താ…"
ഈർഷയോടെ കാർത്തിക് അടുക്കളയിലേക്ക് കണ്ണെറിഞ്ഞു.
"ഓഹ് ചെക്കൻ ഫസ്റ്റ് ഡേ തന്നെ വൈകണ്ടല്ലോ എന്ന് കരുതീട്ട…"
വൈകാതെ കനിയോടൊപ്പം കാർത്തിക്ക് ബസ് സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങി,
മറൂൺ സാരി കാറ്റിൽ പടർത്തിയും പിടിച്ചടക്കിയും അവന്റെ ചാരെ കനിയും നടന്നു.
അലസമായി ചുറ്റും കണ്ണോടിച്ചു നടക്കുന്ന കാർത്തിയെ ഇടയ്ക്കിടയ്ക്കവൾ കണ്ണ് നീട്ടി നോക്കി.
"ടെൻഷൻ ഉണ്ടോടാ…"
"ഏഹ്…"
"ഫസ്റ്റ് ഡേ അല്ലെ ടെൻഷൻ ഉണ്ടോന്നു…???"
"ഏയ്...എനിക്ക് ടെൻഷൻ ഒന്നൂല്ല…"
പറയുന്നതിനൊപ്പം കാർത്തി മുഖത്തൊരു ചിരി വരുത്തി.
"ഡാ...ടെൻഷൻ ഒന്നും വേണ്ടാട്ടോ….ഇപ്പോൾ പഴേ സ്കൂൾ കുട്ടിയൊന്നുമല്ല ഒത്ത ചെക്കനായി…
അച്ഛൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന പോലെ എന്നെ നോക്കേണ്ട പ്രായം ഒക്കെ ആയി...അതോണ്ട് കുറച്ചു തന്റേടം ഒക്കെ ആവാട്ടോ…"
അവന്റെ കയിൽ കൊരുത്തു കനി അവന്റെ തോളിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
എന്നോ തേച്ചു വച്ച പെയ്‌ന്റിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരുന്ന കാലപ്പഴക്കം കൊണ്ട് ഒന്ന് ഇടിഞ്ഞു താഴ്ന്ന ബസ് സ്റ്റോപ്പിന്റെ ഓരത്തായി അവർ നിന്നു.
അവന്റെ കയ്യും കൊരുത്തു അവനോടു മിണ്ടിയും പറഞ്ഞു നിൽക്കുന്ന കനിയിൽ ആയിരുന്നു സ്റ്റോപ്പിലെ ആണുങ്ങളുടെ കണ്ണ്,
അത് കണ്ട കാർത്തി അവളെ തന്റെ മറയിലേക്ക് നിർത്തി.
അതോടെ കൂർത്ത കണ്ണുകൾ ദർശന സുഖം തേടി മറ്റു തരുണികളിലേക്ക് യാത്രയായി.
കോളേജിലേക്കും സ്കൂളിലേക്കും ജോലിക്കും പോവാനായി ഒട്ടൊരു തിരക്ക് സ്റ്റോപ്പിനെ ചുറ്റിപ്പറ്റി
💬 Comments
View all comments