0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3225

ആ രാവും പകലുമവൾ ശരീരം പിടഞ്ഞുകൊണ്ട് തളരുന്ന വേദനയിലുമവൾ കണ്ടതോർത്തു. പേടിച്ചരണ്ട തന്റെ ഈറൻ കണ്മുന്നിലൂടെ പതിമയക്കത്തിലെപ്പോഴോ തന്നിൽ നിന്നും പറിച്ചെറിയപ്പെടുന്ന വസ്ത്രങ്ങളും, ദേഹത്തെക്കമരുന്ന മൃഗത്തിന്റെ മദ്യ ഗന്ധവും തികട്ടി വരുന്നതോടെ മുറിപ്പെടുത്തുന്ന ആ രാത്രികളിലെ ഉറക്കവും സ്വപ്നങ്ങളും പോലും അവളെ പുൽകാൻ ഭയന്ന് ഒറ്റയപ്പെടുത്തിയത്തുകൊണ്ട് തലയിണയിണയിലവൾ മുഖം പൂഴ്ത്തികൊണ്ട് രാത്രിമുഴുവനും കരഞ്ഞു തീർത്തു. അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയായിരുന്നു.

ഏർളി സ്റ്റേജ് അബോർഷൻ, കനിയുടെ മാനസിക നില തെറ്റാൻ സാധ്യത ഉണ്ടെന്നും ആത്മഹത്യാ പ്രവണത അവളിൽ ഇപ്പൊ ഉള്ളത് കൊണ്ട് അവളെ പ്രത്യേകം ശ്രദ്ധിക്കണം എന്നും ഡോക്ടർമാർ പറഞ്ഞതോടെ . മറ്റു വഴികളില്ലാതെ ദേവൻ അധികം തിരക്കില്ലാത്ത, ഒരുൾനാടൻ ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും, കുടുംബത്തോടപ്പം മാറി നിൽക്കുകയും ചെയ്തു. ടീച്ചർ ആയിരുന്ന രേവതി അവരുടെ ജോലി റിസൈന്‍ ചെയ്തുകൊണ്ട് ഒരു നിമിഷം പോലും കനിയുടെ അടുക്കൽ നിന്നും മാറാതെ, കണ്ണിലെ കൃഷ്ണമണി പോലെ അവളെ കാത്തു. ആ സമയങ്ങളിൽ, രേവതിയുടെ മുഖത്തേക്ക് പോലും നോക്കാനവൾക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തലകുനിച്ചുകൊണ്ട്, ഒന്നും മിണ്ടാതെയാവൽ ഒരു മുറിയിൽ തന്നെ കഴിഞ്ഞു. പലപ്പോഴും അവളുടെ ഉള്ളിൽ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകൾ പേറുമ്പോഴും അവളുടെയുള്ളിലെ കുഞ്ഞിന്റെ നിലവിളി അമ്മയെന്ന ലോകത്തിലേറ്റവും കരുണയുള്ള വികാരം അവളെ ഉണർത്തുകയായിരുന്നു. അതവളെ പലപ്പോഴും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നത് അവളോടുള്ള ഇഷ്ടവും മതിപ്പും പോലും കുറയാനിടയാക്കി. അവളുടെ ജീവനെ പിടിച്ചു നിർത്തുന്നത് പോലും ആ കുഞ്ഞിനോടുള്ള മനഃപൂർവമല്ലാത്ത ഇഷ്ടമാണെന്നു തിരിച്ചറിയുമ്പോഴാണ് കനി ഏറ്റവും തകർന്നത്. ഇരുട്ടിലെ ഇടനാഴിയിലെങ്ങോ നഷ്ടപെട്ട അവളുടെ കൗമാര സ്വപ്നങ്ങൾക്ക് ഇനി പിറകിലേക്ക് പോകാനാകില്ല. ആ തിരിച്ചറിവിൽ മെഴുകുപോലെ ഉരുകി ഓരോ ദിവസവും ഉറങ്ങാൻ കഴിയാതെ പലപ്പോഴും അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ തനിച്ചിരിക്കാനാവൾ ഇഷ്ടപ്പെട്ടു. ദേവൻ ജോലി കഴിഞ്ഞു വന്നാലും കനിയെ കണ്ടു കഴിഞ്ഞാൽ അതുവരെ

💬 Comments

View all comments