Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
പ്രണയം നിറഞ്ഞു കവിഞ്ഞത്, അതുകൊണ്ടാവാം തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ഉറക്കം തെല്ലും വരാതെ കിടക്കുന്ന കനിയുടെ മനസ്സിൽ നാണത്തിൽ പൂ മൂടുന്ന നിമിഷങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നത്, മനസ് അസ്ഥിരമാകുന്നതവളറിഞ്ഞു. പ്രണയത്തിന്റെ തീവ്രമായ സീല്കാരവും വിയർപ്പും കൊണ്ട് മേനിയിൽ കിക്കിളി മൂട്ടുന്ന കാമുകനെ അവളുടെ മാരിക്കൂടിനുള്ളിലേക്ക് ആവാഹിക്കാൻ അവൾ കൊതിച്ചു. കാർത്തിക്കിനെയോർത്തവളുടെ ഉള്ളൊന്നു കാമിനിയെപോലെ തുള്ളി തൂവുമ്പോഴും തന്റെ ജീവന്റെ ജീവനെ പ്രകൃതി തന്നെ വൈകാതെ തന്നിൽ കോർക്കുന്ന നിമിഷം വരുമെന്ന് കനിയുടെ നെഞ്ചിലാരോ മൂളി. മാറോടണയുന്ന രാമച്ചത്തിൻ കുളിരുള്ള മോഹങ്ങളേ തലയിണയോടപ്പം ഇരു കയ്യും കൊണ്ട് നിറമാറിലേക്കമർത്തുമ്പോൾ “ഛീ…” എന്നും സ്വയം പറഞ്ഞു ശാസിച്ചു. അവന്റെ കണ്ണുകൾ അവളുടെ മനസിലേക്ക് വരുമ്പോ അത്രയും ആഴത്തിൽ കനി വീണുപോയിരുന്നു എന്നതാണ് സത്യം. സാങ്കല്‍പ്പികമായ ചുംബനങ്ങളുടെ ശബ്ദമവളുടെ കാതിലേക്ക് വരുമ്പോ ബെഡിൽ അവളെഴുന്നേറ്റിരുന്നു. കവിളിണയിൽ സ്വയം തലോടിക്കൊണ്ട് ചുവരിലെ കണ്ണാടിയിലേക്ക് നോക്കിയതും, അവളുടെ പ്രതിബിംബം ദേവമനോഹരിയെപോലെ സ്വയം വിരൽ കടിച്ചുകൊണ്ട് അവളോട് തന്നെ “കനി ….എന്താടി നിനക്ക് പറ്റിയെ എന്ന്….” ചോദിച്ചു.
അർദ്ധരാത്രിയായി…….കാർത്തിക് ഉറങ്ങിയിട്ടുണ്ടാകും, അവനെ ഒന്ന് കാണാനിപ്പൊ നെഞ്ച് മോഹിക്കുന്നവേളയിൽ, ഒരു നോക്ക് കാണാതെ ഇനി ഉറങ്ങാൻ കഴിയില്ലെന്ന് വ്യക്തമായി ബോധ്യമായപ്പോൾ ….. കനി ബെഡിൽ നിന്നും എണീറ്റ് നേരെയുള്ള ബാല്കണിയിലേക്ക് നടന്നു. നിലാവിൽ ബാൽക്കണിയിലെ ലൈറ്റ് ഇട്ടപ്പോൾ, കാർത്തിക്കും ആ നിമിഷം എണീറ്റ് അവന്റെ മുറിയുടെ ബാല്കണിയുടെ പോർഷനിൽ വന്നു നിന്നു. ഇരുട്ടിൽ അവനെ അവൾ നോക്കുമ്പോ ആദ്യമായി മനസ്സിൽ ഒരു വെപ്രാളവും ആകാംഷയും വരുന്ന പോലെ സ്വയം തോന്നി…… ഒന്നും പരസ്പരം പറയാനാകാതെ നോട്ടം കൊണ്ട് മാത്രം രണ്ടാളും ഒരിരിച്ചിരി നേരമെങ്ങനെ തന്നെ നിന്നു. തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോൾ കനി ഒന്നു ശരീരം കോച്ചുന്ന പോലെ ഒരു നോട്ടം കാർത്തികിനെ സമ്മാനിച്ചതും അവനു ചിരി വന്നു.
“ഉറങ്ങീലെ …...കാർത്തി….”
അവൻ
💬 Comments
View all comments