Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]
മേടിച്ചു വന്നപ്പോൾ, അവനെന്തു പറ്റിയെന്നു ദേവൻ ആലോചിച്ചു നിന്നു.
“ഞാൻ വേണമെന്ന് പറഞ്ഞില്ലാലോ ….” രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇതെന്റെ ചേച്ചിയ്ക്കാ ….”
കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് കനി അവന്റെ കയ്യിൽ നിന്നും പൂ വാങ്ങിയപ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നതാരും ശ്രദ്ധിച്ചില്ല. അവൾ പൂ ചൂടികൊണ്ട് കാറിലേക്ക് കയറി. വീട്ടിലേക്ക് പോകുന്ന വഴിയിൽ മഴ പെയ്യുമ്പോ കാർത്തിക് കനിയുടെ തോളിൽ ചേർന്നിരുന്നുകൊണ്ട് അവളുടെ കരിവളയിട്ട കൈകളെ കോർത്തുപിടിച്ചു. ഇരുവരും പരസ്പരം കണ്ണിലേക്ക് നോക്കുമ്പോ അവർക്കിടയിൽ താമര നൂലുകൊണ്ട് തീർത്ത ഈറൻ നിലാവുള്ള പ്രണയം ആരുമറിയാതെ ഒഴുകിക്കൊണ്ടിരുന്നു ….
അത്താഴത്തിനു ശേഷം, കാർത്തിക്ക് അടുത്ത തിങ്കൾ മുതൽ ക്ലാസ്സിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നതുകൊണ്ട് ജീനയെ വിളിച്ചപ്പോൾ അവൾ ഒരു കുറെ സോറി അവനോടു പറഞ്ഞു. ഇച്ചിരി തിരക്കായിപ്പോയെന്നും ഉടനെ കാണാമെന്നുമവനോട് പറഞ്ഞപ്പോൾ കാർത്തിക് കുഴപ്പമില്ലെന്ന് തിരിച്ചവളോട് പറഞ്ഞു. കാർത്തിക് ജീനയോട് സംസാരിക്കുന്നത് കണ്ടപ്പോൾ കനി അവളോടെന്തോ പറയണമെന്നും പറഞ്ഞിട്ട് ഫോൺ വാങ്ങിച്ചു. കാർത്തിക് അത് എന്താണ് അറിയാനായി കനിയുടെ കണ്ണിലേക്ക് നോക്കുമ്പോ ദേവൻ അവനെ അപ്പൊ താഴേക്ക് വിളിച്ചു. കോളേജിലേക്ക് ചെല്ലുന്നത് തിങ്കളാഴ്ച അല്ലെ എന്ന് ചോദിക്കുകയും, ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും, അദ്ദേഹത്തെത്തിന്റെ സുഹൃത്തിന്റെ മകൻ ആണിപ്പോ അവന്റെ കോളേജിൽ ആന്റി റാഗിങ്ങ് സെലിലുള്ള, പോലീസ് ഓഫീസർ എന്നും, അവനോടു പറഞ്ഞു.
അവൻ ദേവനോട് എല്ലാത്തിനും തലയാട്ടുമ്പോ, ദേവൻ അവന്റെയുള്ളിൽ ഒരല്പം ധൈര്യം വന്നപോലെ തോന്നുകയുണ്ടായി. തിരികെ കനിയുടെ മുറിയിലേക്ക് വേഗം ഓടിക്കയറി, കനി ജസ്റ്റ് കാൾ കട്ട് ചെയ്തിട്ടവന് നേരെ ഫോൺ നീട്ടി.
💬 Comments
View all comments