0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 7.3K

പൂർണ്ണമായും തന്നിലേക്ക് കണ്ണടച്ചു കൊണ്ട് അണയാൻ കൊതിക്കുന്ന മൺചെരാത്, അവന്റെ ഉള്ളിലേക്ക് പ്രണയത്തിൻ തിരികെടാതെ എണ്ണയൊഴിച്ചുകൊണ്ട് കനി, അവളുടെ മനസ്സിൽ ഇതുവരെ തോന്നാത്ത പ്രേമത്തിന്റെ തീവ്രമായ പ്രാർത്ഥന രൂപത്തെ അവളുടെ ഉള്ളിലവൾ അറിഞ്ഞു….

അവന്റെ ചുണ്ടു ചേർന്ന നിമിഷം, താനെന്തൊക്കെയാണ് ചിന്തിച്ചുപോയത് ………..പക്ഷെ ഇനിയൊരു വട്ടം കൂടെ ഇതുപോലെയുണ്ടായാൽ തന്നെ പിടിച്ചു നിർത്താൻ സ്വയമവൾക്കാവില്ലെന്ന സത്യവും കനി തിരിച്ചറിഞ്ഞു, ബെഡിലേക്ക് കയറികിടക്കുമ്പോ നാണമവളെ മാലയാക്കി കോർത്ത നിമിഷമവൾ മിഴികൾ പൂട്ടി ചരിഞ്ഞു കിടന്നു. മഞ്ഞു പെയ്യുന്ന താഴ്വരയിൽ പുതപ്പിന്റെ ഉള്ളിൽ ജീവന് വേണ്ടി പിടയുന്ന രണ്ടു ശരീരങ്ങൾ അവളുടെ മനസിലേയ്ക്ക് വന്നതും, അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോകുന്ന പോലെ തോന്നി. സ്വയമവൾ തലയുടെ പിറകിൽ ഒരടിയും കൊടുത്തുകൊണ്ട് ബെഡിൽ മുട്ടുകാൽ മടക്കിക്കൊണ്ടു തലയിണയെയെ മുഖത്തേക്ക് അടുപ്പിച്ചു മൂക്കുകൊണ്ടുരച്ചു.

**************

രാവിലെ അമ്പലത്തിൽ നിന്നും കാറ്റിലൂടെ ഒഴുകുന്ന ശിവ പ്രാർഥന കേട്ടുകൊണ്ട് രേവതി കണ്ണ് തുറന്നു. മുടി മാടിക്കെട്ടി തോർത്തും എടുത്തുകൊണ്ടവർ കുളിക്കാൻ കയറി. അറ്റാച്ഡ് ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു സാരിയുടുത്തു മുറിയിലേക്ക് തിരികെ കയറുമ്പോ ദേവൻ പതിയെ കട്ടിലിൽ ചാരിയിരുന്നു.

“ഇന്നെന്തേ നേരത്തെ എണീറ്റെ ….” ദേവനോട് രേവതി ചോദിച്ചപ്പോൾ,
“അറിയില്ല, എന്തോ ഒരു ദുഃസ്വപ്നം കണ്ടു, പിന്നെ അങ്ങോട്ട് ഉറക്കം ശെരിയായില്ല….” എന്നദ്ദേഹം പറഞ്ഞു.

“കനിയെ കുറിച്ചോർത്താണോ ... ”

അവ്യക്തമായി മൂളികൊണ്ട്, പ്രായാധിക്യവും ചെറിയ അസുഖങ്ങളും കൊണ്ടാവാം എന്ന് സമാധാനിച്ചു നെടുവീർപ്പിട്ടു, അദ്ദേഹം എണീറ്റ് ബ്രഷ് ചെയ്തു ഹാളിലേക്ക് വന്നു, ന്യൂസ് പേപ്പർ വിടർത്തി. രേവതി അടുക്കളയിൽ നിന്നും കാപ്പിയെടുത്തു വന്നു.

💬 Comments

View all comments