Chapter Title : മിഴി [രാമന്‍]
എനിക്ക് വല്ലായ്മ തോന്നി.. എന്ത് ദുഷ്ടനാണ് ഞാൻ .
കഴിപ്പിച്ചു കൊടുക്കേണ്ടി വരുമോ ദൈവമേ .. ഞാൻ കൊടുത്താൽ കഴിക്കോ?.
"ഞാൻ വാരി തരണോ " ചോദിച്ചപ്പഴേ ആ മുഖം വിടർന്നു..
തലയാട്ടി സമ്മതമെന്ന് അറിയിച്ചു..
ഇത്രകാലമൊരു നാരങ്ങ മിട്ടായി പോലും കൊടുക്കാത്ത ഞാൻ ആണോ ഇവളുടെ അടുത്തിരുന്നു ഊട്ടാൻ പോവുന്നത് എന്ന ചിന്ത പൊട്ടിമുളച്ചു.. എനിക്ക് ചിരിവന്നു.. ഇന്നലെ വരെ കടിച്ചു കീറാൻ വന്ന സാധനം അല്ലെ ഇത്.അപ്പൊ രണ്ടു തല്ലു കൊടുത്താൽ ശെരിയാവുന്നതേ ഉള്ളു... ഇപ്പൊ ഈ മുഖത്തിനൊക്കെ ഒരു പ്രത്യേക ചന്തം തോന്നുന്നുണ്ട്.
അവൾ വാ തുറന്നു.. ഞാൻ ഓരോന്നു മുറിച്ചു കൊടുത്തു... ആദ്യം ആദ്യം പൂചാരി പ്രസാദം കൊടുക്കുന്ന പോലെ ആയിരുന്നെങ്കിൽ പിന്നെ നേരെ വായിൽ വെച്ചു കൊടുത്തു.എമ്മാതിരി തീറ്റ ആയിരുന്നു സാധനം.. ഞാൻ വായിൽ വെച്ചുകൊടുത്തു അടുത്തത് മുറിക്കാൻ സമയം ഇല്ല അപ്പോഴേക്കും വാ തുറന്നു എന്നെ നോക്കും.. ഇമ്മാതിരി വിശപ്പും സഹിച്ചിരുന്നോ. പാത്രം കാലി ആയപ്പോ.. എടക്കണ്ണിട്ടവൾ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.എനിക്ക് ചിരി വന്നു
"ഇനി വേണോ?"
വേണ്ടാന്ന് ചെറിയമ്മ ചുമൽ കുലുക്കി കാട്ടി... പിന്നെ മുന്നിലെ ചായ ഗ്ലാസ് എടുത്ത് കുറച്ചു കുറച്ചായി കുടിച്ചു.
വയർ തെറി വിളിച്ചപ്പോ ആശ്വാസത്തിനായി വെട്ടി വിഴുങ്ങുമ്പോൾ ആണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ആദ്യമെനിക്ക് മാസ്സിലായില്ല.. അവൾ ഏത് കൈകൊണ്ടാ എടുത്ത് കുടിക്കുന്നത്.വേദനയാണെന്ന് പറഞ്ഞ കൈയ്യോണ്ടോ.എന്റെ സംശയം എനിക്ക് മുന്നേ അവൾക്ക് മനസ്സിലായി... ഞാൻ നോക്കാൻ തല തിരിക്കലും അവൾ ചാടിയെഴുന്നേറ്റു..മണിപോലെ നടന്നു ഞാനിരുന്ന ടേബിളിന്റെ ഓപ്പോസിറ് വന്നു നിന്നു.. എനിക്ക്
💬 Comments
View all comments