Chapter Title : മിഴി [രാമന്‍]
ഒരാൾ പോയതാണെന്ന് ഞാൻ വിശ്വസിച്ചു .. ഇടക്ക് വീട്ടിലേക്ക് അവധിക്ക് വരുമ്പോൾ എന്തായിരുന്നു ഇവിടുന്ന് പോയദിവസങ്ങളുടെ മൊത്തം അവൾ വന്നു തീർത്തു.സ്വര്യം ഇല്ലാത്ത നാളുകൾ പക്ഷെ അത് ഞാൻ ആസ്വദിച്ചിയിരുന്നു. ... ഞാൻ കോളേജിൽ എത്തിയതോടെ ഷെറിൻ ഉണ്ടായിരുന്നു..ലോകം മൊത്തം അവളുടെ ചുറ്റും ആയി.. ചെറിയമ്മ അന്ന് ഒരു ഇരയല്ലാതെ മാറി..തമ്മിൽ കാണാറില്ല.. ഇടക്ക് കാണുമ്പോൾ ചെറിയ വഴക്ക്.. ചെറിയച്ഛന്റെ വീട്ടിൽ തന്നെ ആയിരുന്നു.കൂടുതലും.
എംബിബിസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോ.. കുറച്ചു കൂട്ടുകാരികളും വന്നിരുന്നു.സുന്ദരികളൂടെ ഒരു കൂട്ടം..ചെറിയമ്മ എന്റെ മെക്കിട്ടു കേറുന്നത് കണ്ട് അവളുടെ കൂട്ടുകാരിയും ഒന്ന് കേറാൻ നോക്കി. ഇവളൊന്ന് മാറിയ സമയത്ത്. തമാശക്കാണ് എന്നെനിക്ക് മനസ്സിലായിരുന്നു ഞാനും ആ രീതിയിൽ കണ്ടു .. ഒരു സുന്ദരി മെറിൻ.. എന്നാൽ ചെറിയമ്മ കണ്ടു സംഭവം .. എന്നെ പറഞ്ഞത് അവൾക്ക് പിടിച്ചില്ല പോലും. പോവുമ്പോൾ മെറിൻ എന്നോട് സ്വകാര്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. "നിന്നെ ഞാൻ കളിയാക്കിയതിനു.. എനിക്ക് കണക്കിനു കിട്ടി" എന്ന്.."അമ്പോ എന്താ സ്നേഹം "എന്ന് പറഞ്ഞു ഞാനും ചിരിച്ചു.
കുറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു ചെറിയമ്മ .. ഞാനൊന്നും അന്വേഷിക്കാൻ നിൽക്കാറില്ല പക്ഷെ എല്ലാ വിശേഷങ്ങളും അമ്മയും അച്ഛനും വഴി ഇടക്ക് കേട്ടിരുന്നു.
ഇടി വീണ്ടും വെട്ടി! ചെറിയമ്മ ഞെട്ടിയത് ഞാൻ നല്ലപോലെ അറിഞ്ഞു. ചിരി വീണ്ടും പൊട്ടി മുളച്ചപ്പോൾ തോളിൽ ഒരു സ്പർശം.. എന്താ അത്.. ഞാൻ തലതിരിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്തോ മനസ്സിൽ പിടഞ്ഞ പോലെ.. എന്റെ ഷോൾഡറിൽ തല ചായ്ച്ചു മുകളിലേക്ക് എന്റെ കണ്ണിലേക്കുനോക്കുന്ന ചെറിയമ്മ. പിടക്കുന്ന ഉരുണ്ട കണ്ണുകൾ വെച്ചു മനുഷ്യനെ തളർത്തുന്ന ഒരു നോട്ടം.. സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ തല മാറ്റി കളഞ്ഞു. താടക തന്നെ അല്ലെ ഇത്.. ഇനി ഈ വീട്ടിൽ വല്ല യക്ഷിയും ഉണ്ടോ? അച്ഛന്റെ മുൻ തലമുറക്കാർ കൊന്നു തള്ളിയ വല്ല സുന്ദരി കുട്ടികളോ മറ്റോ. ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ.. തല പതിയെ തിരിച്ചു ആ മുഖത്തേക്ക് തന്നെ കൊണ്ട് പോയി. വളരെ പതിയെ.. അതാ ആ മുഖം അതേ
💬 Comments
View all comments