0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41304

യിത് .നോക്ക് ആളുകളൊക്കെ നോക്കുന്നുണ്ട്.ട്ടോ. നിന്നെ  ഞാനെന്തേലും ചെയ്തു എന്ന് വിചാരിക്കും ട " വിങ്ങി കരയുന്ന അവളെ തല ഞാനൊന്ന് പൊക്കാൻ നോക്കിയാണത് പറഞ്ഞത്.. എവിടെ മുറുക്കെ കെട്ടി പിടിച്ചു നിന്ന ആ സാധനത്തിന് ഒരനക്കവുമില്ല..

"വിചാരിച്ചോട്ടെ ഞാൻ വിടില്ല  നീ പോടാ.." ആ കൈകൾ എന്നെ ചുറ്റി കുറച്ചുകൂടെ മുറുകുന്നത് ഞാനറിഞ്ഞു.

ആ സ്നേഹം കണ്ടു എനിക്ക് പാവം തോന്നി.. ഇത്രനാൾ അടുത്തുണ്ടായിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കീട്ടില്ല ഈ സാധനത്തിനെ.. ഇത്ര പാവവും കുറുമ്പിയുമാണെന്ന് ഇന്നല്ലെയറിയുന്നത്. ഇത്ര കാലവും മെക്കിട്ടു കേറിയത് സ്നേഹം കൊണ്ടായിരിക്കും ഞാനെത്ര തല്ലിയിട്ടുണ്ട്.. പാരപണിഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്.. ഇഷ്ടത്തോടെ കൊണ്ടുതന്ന എത്ര ഭക്ഷണം ഞാൻ തട്ടി തെറുപ്പിച്ചിട്ടുണ്ട്.എത്ര നാൾ ഈ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോൾ പാവം തോന്നുന്നു. ഞാനാ തലയിൽ ഒന്നുഴിഞ്ഞു.. കരച്ചിൽ ഒന്നടങ്ങിയിട്ടുണ്ട്...കണ്ണ് തുടച്ചുകൊണ്ട് ചെറിയമ്മയകന്നപ്പോ. അപ്പുറത്തുനിന്ന് ഹരി വരുന്നത് കണ്ടു.

"എന്നെയിവിടെ കേറ്റിയിരുത്തോ?" സൈഡിലെ ആലിന്റെ തറ തൊട്ട് കാണിച്ചു കണ്ണോന്ന് കുറച്ചു കൂടെ തിരുമ്മി, മൂക്ക് വലിച്ചു .ചെറിയ കുട്ടികൾ ചോദിക്കുന്ന പോലെ ചോദിച്ച അവളോട് ഞാൻ ഇല്ലെന്നു തല വെട്ടിച്ചു കാണിച്ചു

"ഇല്ലാ ഇരുത്തില്ല.. എന്തിനാ കരഞ്ഞേ അത് പറ.പിന്നെ എന്നെ എന്തിനാ കെട്ടി പിടിച്ചേ, എന്നെ തൊടാത്ത ആളാണല്ലോ?" ആ മനസ്സറിയാൻ ഞാനൊന്ന് നോക്കി.

"നീ എന്തിനാ എനിക്കുമ്മ തന്നെ, ആദ്യമതു പറ " നിന്റെ വെളച്ചിൽ കയ്യിൽ വെച്ചാൽ മതി മോനെ എന്ന് പറയാതെ പറഞ്ഞു അവളെന്നെ കുടുക്കി.ഞാനെന്തു പറയാനാ..എന്റെ ചെറിയമ്മയെ എനിക്കിഷ്ടാ ന്ന് പറയണോ? അതിൽ ചെറിയ പ്രശ്നമുണ്ട്..

💬 Comments

View all comments