Chapter Title : മിഴി 2 [രാമന്‍]
കയിൽ ,വിരലുകൾക്കിടയിലൂടെ ഒഴുകിയ പായസം കാട്ടി തന്നപ്പോ.. വിരലുകൾ നുണയാണ് വീണ്ടും തോന്നി അത് അറിഞ്ഞെന്നൊന്നും ആ ചെറിയമ്മ വിരലുകൾ എന്റെ നേരെ നീട്ടി..
"ഇവിടിരിക്കാനോ രണ്ടും, ഞാനെത്ര തിരഞ്ഞു " പെട്ടന്ന് അമ്മ സൈഡിൽ..ചെറിയമ്മ കൈ വലിച്ചു.. ഞാൻ പെട്ടന്ന് നേരെയിരുന്നു തള്ളയെന്താ ഇവിടെ?
"അമ്മയെന്താ ഇവിടെ " ഞാൻ പോയ രണ്ടു വിരലിന്റെ ദേഷ്യത്തിൽ ചോദിച്ചു.
"ഏഹ്ഹ്.. എനിക്കെന്താടാ അമ്പലത്തിൽ വന്നുകൂടെ " ഞങളുടെ രണ്ടുപേരുടെയും നടുക്ക് വന്നു മാറി മാറി നോക്കി അമ്മ പറഞ്ഞു...
"എന്നാ അമ്മക്ക് രാവിലെ ഇവളെ കൂടെ വന്നുകൂടായിരുന്നോ? എന്‍റുറക്കം പോയീല്ലേ " ചെറിയമ്മയെ നോക്കി ഞാനത് പറഞ്ഞപ്പോ അവൾ മുഖത്തു ചെറിയ സങ്കടം കൊണ്ടുവന്നു... എന്നാ അമ്മ എന്റെ ചെവിയിൽ പിടിച്ചു.
"ഇങ്ങനെയെങ്കിലും നീ ഇവിടെ വന്നല്ലോ.. ഇല്ലേൽ വരോ? "
"ഹാ ലക്ഷ്മി വിട്.." ഞാൻ വേദനയെടുത്ത് ഞാനാ കൈ പിടിച്ചു മാറ്റി.
അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. പിന്നെ ചെറിയമ്മയെയും എന്തിനാണോ എന്തോ?അവർ രണ്ടുപേരും എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് തോന്നി.
"ഇന്നെന്താ ദിവസം ന്നറിയോ?എന്റെ മോന് "തമാശ പോലെ വാക്കുകള്‍ ഏഹ്ഹ് ഞാൻ അറിയാതെ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കിപ്പോയി.
" ഇരുപത്തി രണ്ടായി പൊട്ടന്.. " ചെറിയമ്മയുടെ മറുപടി.. പൊട്ടനെന്ന് കേട്ട് ഞാൻ കണ്ണുരുട്ടി.. ശീലം അതാണ്.
"ആ.... തുടങ്ങി.ഇവിടെ വെച്ചു വേണ്ട രണ്ടും. അമ്പലമാണ് " ഞാൻ കണ്ണുരുട്ടിയത് കണ്ടു അവളെയെന്തേലും ചെയ്യുമെന്ന് അമ്മ കരുതിക്കാനും.. അമ്മക്കറിയില്ലല്ലോ ഇനി എനിക്കതിനു കഴീല്ലെന്ന്. "ചെറിയമ്മ കൊഞ്ഞനം കുത്തി കാട്ടി " അതുള്ളതാണല്ലോ അമ്മ
💬 Comments
View all comments