Chapter Title : മിഴി 2 [രാമന്‍]
കൈപ്പിച്ചു സ്നേഹം പ്രകടിപ്പിച്ചിട്ട്. ദേഷ്യത്തോടെ എന്നെ നോക്കി.തിരിച്ചു ഞാനും. പറഞ്ഞതൊക്കെ കെട്ടീണ്ടേൽ നല്ലതല്ലേ പറഞ്ഞുള്ളു.. ഹാ എന്നെ കളിപ്പിക്കാൻ രണ്ടിനും നല്ല ഇഷ്ട.. അതാവും.
"നോക്കേണ്ട... വേഗം പോയി ഡ്രസ്സ് മാറി വാ.. നമുക്കൊന്ന് പുറത്തുപോവാം..നിന്റച്ഛന് ആ ഫ്ലാറ്റിന്റെ പണി തീരത്തെ ഉറക്കം വരൂന്ന് തോന്ന്നില്ല, അങ്ങേര് മുങ്ങി.. അതോണ്ട് മോന് പോയി വണ്ടിയെടുക്ക് ചെല്ല് ചെല്ല് " അമ്മ ചെറിയമ്മയെ ചുറ്റി പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്ത് വെച്ചു കൊണ്ട് എന്നെ നിർബന്തിച്ചപ്പോ . ഇത്തിരി അസൂയ തോന്നി അവളോട്.. അവൾ സുഖിച്ചെങ്ങനെ നിക്ക അമ്മയെ ചുറ്റി പിടിച്ചു. ചേച്ചിയും അനിയത്തിയുമായാൽ ഇത്ര സ്നേഹം വേണോ? ഞാൻ മനസ്സിൽ കണ്ടത് അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു.. എന്നെ ഒന്ന് നോക്കിയിട്ട് അമ്മയുടെ കഴുത്തിലേക്ക് കൂടുതൽ ആ മുഖം അടുപ്പിച്ചു പൂച്ച പതുങ്ങുന്ന പോലെ പതുങ്ങി ന്നട്ട് എന്നോട് ആ പിരികം ഉയർത്തി എന്താടാ എന്താ ന്നുള്ള ചോദ്യം .അമ്മയാണേൽ അതിനനുസരിച്ചു തുള്ളാൻ നിക്ക.
ഞാൻ പിന്നെയൊന്നും പറയാൻ നിക്കാതെ ആ റൂമിൽ നിന്ന് പൊന്നു.അപ്പൊ തോന്നി ഞങ്ങളല്ലാതെ ആരാ അവൾക്കുള്ളത്.. ഇതൊക്കെ ഞങളുടെ എടുത്തല്ലേ നടക്കുള്ളു..
പണ്ടാരം!! മുണ്ട് എടുത്തെറിഞ്ഞു ജീൻസിൽ കേറി.. ഒരു ടി ഷർട്ടും.ഇപ്പൊ എന്ത് സുഖം, സമാധാനം..ചെറിയമ്മയുടെ ഗിഫ്റ്റ് അപ്പഴാ കണ്ണിൽ പെട്ടത്.. പൊളിച്ചു നോക്കി. ഒരു 12 പ്രൊ ആണ് ആദ്യ സമ്മാനം എന്റെ ചെറിയമ്മയിൽ നിന്നും.. എനിക്കെന്തോ അവളോട് കൂടുതൽ ഇഷ്ടം തോന്നുള്ള പോലെ... കെട്ടിപിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്ന ഇന്നലെത്തപോലെ ഒരു മഴയും കൂടെയുണ്ടേൽ പൊളിച്ചേനെ.. എന്ത് സുഗമായിരിക്കും.
💬 Comments
View all comments