Chapter Title : മിഴി 2 [രാമന്‍]
ദേഷ്യമൊന്നുമില്ല്യ.. കളിപ്പിക്കുന്ന നോട്ടം മാത്രം.
"ഇറങ്ങടാ പൊട്ടാ, സ്വപ്നം കാണുന്നത് കണ്ടില്ലേ . പെണ്ണുങ്ങൾ തുണി മാറുന്നോടത്ത് വന്ന് നിക്ക കോന്തൻ, "കള്ള ദേഷ്യത്തോടെ എന്നെയുന്തി തള്ളി അവൾ പുറത്തേക്ക് കൊണ്ട് പോയി..
"ചെറിയമ്മേ തള്ളല്ലേ....മുണ്ടാ ഉടുത്തത് " ഞാൻ സത്യം പറഞ്ഞു ശീലം ഇല്ലാത്തതാണ്.. അഴിഞ്ഞു പോയാൽ..
"അയ്യട..നിന്നേയിവിടിരുത്തുന്ന പ്രശ്നമില്ല." അവളെന്നെ ഉന്തി ഡോറിന് പുറത്താക്കി.. അഴിഞ്ഞു പോവാൻ നിന്ന മുണ്ട് ഞാൻ നേരെ ഉടുത്തപ്പോ.. ചെറിയമ്മ രണ്ടു ഡോറിന്റെ ഇടയിലൂടെ എന്നെ നോക്കി...
"അതേ നിന്നെയെന്‍റൊപ്പരം കൊണ്ടോണേൽ, എന്നോട് മര്യാദക്ക് ചോദിക്കണം "
"എന്ത് ചോദിക്കണം? "
" പെർമിഷൻ " ഇളച്ച മുഖം കാട്ടി ആവൾ പറഞ്ഞു .ഏഹ്ഹ് ആളെ വട്ടാക്കുവാണല്ലോ.
"പറ്റില്ലേൽ എന്റെ ഒപ്പരം കൊണ്ടൊവുല്ല ട്ടോ " ആ കളിമട്ടിലുള്ള പറച്ചിൽ.. ഈശ്വര ഇതൊക്കെ എത്ര കാലം മിസ്സ് ചെയ്തു.
"എങ്ങനെ പറയണം?" ഞാൻ ഗൗരവത്തോടെ ചോദിച്ചു.എന്റെ അനുകൂല നിലപാട് ആ മുഖത്തു എന്നെ കളിപ്പിക്കാനുള്ള എല്ലാം ഭാവവും തെളിയിച്ചു ..
"ഒക്കെ.. നല്ല ഈണത്തോടെ ആദ്യം നീ അനുചെറിയമ്മേ എന്ന് വിളിക്കണം " ആ പറച്ചിൽ. കണ്ണുകൾ മേലോട്ടിയർത്തി ആലോചിച്ചു പറഞ്ഞപ്പോഴുള്ള മുഖത്തിന്റെ ചേല്.. ചെറിയ കുട്ടിയെ പോലെ തോന്നി.
"മ്....മ് " അവൾ പിരികം പൊക്കി എന്നെ നോക്കി.. ഈ കുറുമ്പിയെ വിളിക്കാതെ ഞാൻ ആരെ വിളിക്കും...ഞാൻ ഒന്ന് പുഞ്ചിരിച്ചു
"അനുച്ചെറിയമ്മേ....." എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് വന്ന ഈണമായിരുന്നു അത്.. വിളി കേട്ടതും ആ മുഖം ഭംഗിയായി വിടർന്നു.കണ്‍ കോണില്‍ തിളക്കം..എന്നാൽ എന്നെ കാണിക്കാതെ അതുത്ത
💬 Comments
View all comments