0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29784

"എന്നെ നീ അനൂന്ന് വിളിക്കോ..." കണ്ണുകൾ ചെറുതായി പൊക്കി നാണം പൂത്തുലഞ്ഞ ആ മുഖത്തോടെ.. ആ അപേക്ഷയുടെ സ്വരം.അനൂന്ന് വിളിക്കുമ്പോ പെണ്ണെപ്പഴും ഞെട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്താണാവോ ഇതിന് പ്രത്യേകത?

"വിളിക്കെടാ പോത്തേ " ഇപ്പൊ എന്നെ അനുസരിപ്പിക്കുന്ന പഴയ ചെറിയമ്മയായി..

"അനൂ..." ഞാൻ അത് ആ മുഖത്തേക്ക് തന്നെ നോക്കി വിളിച്ചു... പിന്നെ ഒരു വരവായിരുന്നു ജനലിലേക്ക്... എന്നെ ഒന്ന് കൂടെ പുണർന്ന അവൾ തലപൊക്കി എന്റെ മുഖത്തു നോക്കി...

"എന്റെ ചെക്കന് പൊയ്ക്കോ...സമയം ഒരുപാടായി ഒരുപാട് നനഞ്ഞു നീ .. പനി പിടിപ്പിക്ക് ട്ടോ ഞാൻ കാണിച്ചു തരാം വന്നിട്ട്.. ചന്തി ഞാൻ നുള്ളിയെടുക്കും "
അവൾ എന്റെ മുഖം ആ കയിൽ കോരിയെടുത്തു കളിപ്പിക്കുന്ന ഒരു ദേഷ്യത്തോടെ പറഞ്ഞു....എനിക്ക് വിട്ടു പോരാൻ മനസ്സിലായിരുന്നു.എന്റെ മുഖത്തു അത് ണ്ട് കാണും...

"പോടാ പൊട്ടാ... ഞാൻ വേഗം വരും.. എന്റെ ചെക്കനോട് എനിക്കിനിയും കാര്യങ്ങൾ പറയാനുണ്ട്.." ആ വാക്കുകൾ മതിയായിരുന്നു.. ആ പൂത്തുലഞ്ഞു മുഖം മാത്രം മതിയായിരുന്നു...എന്റേതായല്ലോ.
ഞാൻ തിരിഞ്ഞിറങ്ങാൻ നേരം.. ഒരു നോട്ടം കൂടെ നോക്കിയപ്പോ... ചെറിയമ്മ നല്ല പോലെ ചിരിച്ചു...

"""അതേ???."" താഴേക്ക് മുട്ട് കുത്തി ഇരിക്കാൻ പോയതും ചെറിയമ്മ വീണ്ടും വിളിച്ചു... ഞാൻ വേഗം തലപൊക്കി.പെണ്ണിന് പറയാൻ എന്തോ പ്രയാസം.. നാണമാ മുഖത്തു...

"എന്താ അനൂ " ആ നാണം കണ്ടു ഞാൻ ചോദിച്ചു പോയി...

"എനിക്കൊരുമ്മ തരോ " ഒരുകണ്ണടച്ചു പിടിച്ചു നോക്കിയ ആ നോട്ടത്തിൽ ഞാൻ വീണു പോയി. പെണ്ണിന്റെ ഒരു നാണം.. ചെറിയമ്മ ആണ് പോലും ചെറിയമ്മ..

💬 Comments

View all comments