Chapter Title : മിഴി 4 [രാമന്‍]
മോനൂ..." എന്നെ ചുറ്റി ആ ശരീരത്തിലേക്ക് ചേർത്ത് അമ്മയങ്ങനെ കിടന്നു..ആ ചൂടിൽ ഇത്തിരി ആശ്വാസം തോന്നി.
"നീ മഴ കൊണ്ട് നടന്നിട്ടല്ലേ...മ് " ചെറിയ കുട്ടികളോട് ചോദിക്കുന്നത് പോലെയുള്ള അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് "മ്മ്..." എന്നെ മൂളാൻ കഴിഞ്ഞുള്ളു.
"പോട്ടെ .പെട്ടന്ന് മാറും .അനു മരുന്ന് തരുട്ടോ ."വയ്യാതെയുള്ള എന്റെ കുറ്റസമ്മതം അമ്മക്ക് വിഷമായി തോന്നുന്നു.കവിളിൽ രണ്ടുമ്മകൾ.അതുമല്ല.ഇന്നലെ എന്നോട് ചോദിച്ച ചോദ്യം എനിക്ക് തിരിച്ചു ചോദിക്കാൻ തോന്നി.. ഈ അടുത്തായി അമ്മയുടെ പെരുമാറ്റത്തിൽ എന്തോ ഒരിത്.പറ്റിയ സമയമിതല്ല.. നാക്ക് പൊന്തില്ല.ചിലപ്പോ ഒരു ചവിട്ട് തന്നാൽ അതൂടെ താങ്ങൾ ആവില്ല.
"അയ്യയ്യേ ചെക്കനും തള്ളയും കിടക്കുന്നത് കണ്ടില്ലേ. നാണമുണ്ടോ ലക്ഷ്മി ഒന്നുല്ലേലും ഇത്രേം പ്രായം ഇല്ലേ?"
അനു വന്നു... കയ്യിൽ സ്‌തെതസ്കോപ്പ്.. അമ്മയുടെ മരുന്ന് പെട്ടി..
"ഇതെന്റെ മോനാ കേട്ടോടീ കുറുമ്പീ..." തക്ക മറുപടി അമ്മയുടെ ഭാഗത്തുനിന്നും.കൊഴുപ്പിക്കാൻ എനിക്ക് പറ്റില്ലല്ലോ എന്നായി എന്റെ വിഷമം.അമ്മയെഴുന്നേറ്റു എന്നെ വെള്ളം കുടിപ്പിച്ചു .
ചെറിയമ്മ സ്‌തെതസ്സ്കോപ്പ് ചെവിയിൽ വെച്ച് മുന്നിട്ടിറങ്ങി എന്നെ പരിചരിക്കാൻ.അമ്മയത് കണ്ടു ചിരിച്ചു.
"ദേ ലക്ഷ്മി..." അവൾക്ക് ദേഷ്യം പിടിച്ചു. ആ കളി കണ്ടു നിന്ന എന്റെ നേർക്ക് അവളുടെ ചാട്ടം
"ഡാ ചെക്കാ നേരെ കിടക്ക്.."ഇത്തിരി ചെരിഞ്ഞു നിന്ന എന്റെ നേർക്ക് തൊള്ളയിട്ടു ഞെട്ടിച്ചു ചെറിയമ്മ. അമ്മയുടെ മുന്നിൽ ആയത് കൊണ്ടാണോ?
"നാളെ എനിക്ക് ഇതിനുള്ള പൈസ തരണം മനസ്സിലായോടാ " നേരെ നോക്കികൊണ്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.
ഞാൻ തലയാട്ടി. വയ്യായിരുന്നു ശെരിക്കും! അല്ലേൽ അങ്ങട്ടും ഒച്ചയൊക്കെ ഇട്ടു കളിക്കാമായിരുന്നു. അമ്മ താടിക്ക് കൈ
💬 Comments
View all comments