Chapter Title : മിഴി 5 [രാമന്‍]
പൊന്തും ആ മുഖം.. തോട് കടക്കാൻ ഉള്ള സഹായത്തിനു.
ഒഴുകുന്ന വെള്ളത്തിന്റെയും, കുടയുടെ മുകളിൽ വീഴുന്ന തുള്ളിയുടെയും,ആർപ്പ് ഒഴിച്ചാൽ... മുന്നിലെ കാഴ്ച സുന്ദരമാണ്... കണ്ണെത്താ ദൂരത്തുള്ള... വയലിൽ മഴ പെയ്യുന്നത് കാണാന്ന് തന്നെ നല്ല ഭംഗി... ചെറുതായി കാറ്റടിക്കുമ്പോ ചാഞ്ഞും ചെറിഞ്ഞും അതിങ്ങനെ തകർക്കുകയാണ്....
"അഭി...." കാഴ്ച കണ്ടു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറിയമ്മ ഒച്ചയിട്ടിട്ടു... എന്താന്നുള്ള പരിഭവം കാട്ടാൻ പോലും കഴിഞ്ഞില്ല.. കുടയുംതട്ടി പറിച്ച് കൊണ്ട് ചെറിയമ്മ തോടിന്റെ കുറുകെയുള്ള... രണ്ടു കമുകിൻ തടിയിലേക്ക് കേറി. കഴിഞ്ഞ ആഴ്ച പേടിയായി നിന്ന സാധനം തന്നെയല്ലെ ഇത്?. ഇപ്പൊ നല്ല ധൈര്യമാണല്ലോ. ഞാൻ നനഞ്ഞു. ചെറിയ ദേഷ്യത്തോടെ പല്ലുകടിച്ചു അവളെ തന്നെ നോക്കിയപ്പോ... തിരിഞ്ഞു നോക്കാതെ പാലം കടന്നു ഒരു കൈ ഊരക്ക് കുത്തി അവളുടെ പോസ്.. പിന്നെ നനഞ്ഞ എന്നെ കണ്ടു.. വായടക്കാതെ
" ക്ക ക്ക ക്ക" ന്നുള്ള ചിരിയും...
"എടീ...." അവളുടെ അമ്മൂമ്മേടെ ഒരു ചിരി.. ഞാൻ ഒറ്റ ചട്ടത്തിന് തോട് കടക്കണം എന്ന് കരുതിയെങ്കിലും എന്തിനാ വെറുതെ അവളുടെ മുന്നിൽ നാണം കെടുന്നത് പാലത്തിൽ കൂടെ തന്നെ ഓടി അവളുടെ അടുത്തേക്ക് അടുത്തു. അവിടെ നിന്ന് എന്നെ കൂട്ടും എന്ന് കരുതിയ ഞാൻ പൊട്ടൻ...കുടയും കൊണ്ട് ഓടി തെണ്ടി...
"ഡീ ചെറിയമേ......... അനു നിക്കടീ അവിടെ..." ഞാൻ അവളുടെ പിന്നിലോടി...
"നീ പോടാ..... കൊരങ്ങാ..." നിർത്താതെ ഓടിയുള്ള അവളുടെ മറുപടി.. വയൽ വരമ്പിലൂടെ അവളോടുമ്പോ വലിയ സ്പീഡ് ഒന്നുമില്ല. കുടയും പിടിച്ചു എങ്ങനെ ഓടനാ.. എന്നാലും അവളുടെ കൂടെ പഴയ
💬 Comments
View all comments