0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 42910

വെള്ളം കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു മാറി നിന്ന് അവൾ വയറു പൊട്ടുന്ന പോലെ ചിരിച്ചു..

എത്രകിട്ടിയാലും മതിയാവാത്ത.. ഞാൻ വായിലടക്കം പോയ വെള്ളം തുപ്പി കൊണ്ട്... മുഴുവൻ നനച്ച തെണ്ടിയെ ഒന്ന് നല്ലപോലെ നോക്കി...

മൊത്തം നനഞ്ഞു നാശം...

അങ്ങനെ വിട്ടാൽ പറ്റില്ലാലോ...നേരത്തെ ക്ഷമിച്ചതാ ന്നട്ട് ഇപ്പഴും.

സൈഡിൽ ഒഴുകുന്ന വെള്ളം നോക്കിയപ്പോഴേ... ചെറിയമ്മയുടെ കണ്ണ് തള്ളി..

"അഭീ വേണ്ടാ പ്ലീസ്..... നല്ല കുട്ടീ അല്ലെ എന്റെ അഭിയല്ലേ.. പ്ലീസ് "... ഒഴിവാക്കാൻ പരമാവധി അവൾ നോക്കിയെങ്കിലും... മനസ്സിൽ മെസ്സിയെ ദ്യാനിച്ചു... ഇടതു കാലുകൊണ്ട് ഞാനും കൊടുത്തു.. ചളിവെള്ളത്തിന്...

"ഏഹ് ഏഹ്ഹ്.." ന്ന്  കാറിയെങ്കിലും...നീക്കം മനസ്സിലാക്കിയ ചെറിയമ്മ കുട ചിരിച്ചു വെച്ചു വെള്ളം മൊത്തം തടഞ്ഞു.. ആഹാ.. വാശി കൂടി...കഴിയാവുന്നോളം ഞാൻ തെറിപ്പിച്ചപ്പോ... അത്യാവശ്യം നനഞ്ഞ അവളും എന്നെ തിരിച്ചു തെറിപ്പിക്കാൻ തുടങ്ങി...

"നീയെന്നെ തെറിപ്പിക്കും ല്ലെടാ തെണ്ടി "...

"നീ പോടീ... ചെറിയമ്മേ.."എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും വാശിയായി... അവസാനം ഒരു വിധത്തിൽ അവൾ നിർത്തില്ല എന്ന് തോന്നിയപ്പോ കുടയില്ലാതെ നനഞ്ഞു നിൽക്കുന്ന എനിക്ക് ഒറ്റ വഴിയേ ഉള്ളു.ഓടി അവളുടെ അടുത്തേക്ക് നിന്ന് അങ്ങ് കെട്ടി പിടിച്ചു....

"ചെറിയമ്മേ ഞാൻ തോറ്റു... മതി " ചിരിച്ചു കിതക്കുന്ന ആ നെഞ്ചിന്റെ താളം നനഞ്ഞു കുളിച്ച എന്റെ നെഞ്ചിൽ അലിഞ്ഞു ചേർന്നപ്പോ...നനഞു കുതിർന്ന അവളുടെ കഴുത്തിൽ ഒട്ടിയ ആ മുടിയിലൂടെ ഞാൻ വിരലുകൾ മെല്ലെ തലോടി ആ കണ്ണിലേക്കു നോക്കി...

"മോനേ കുട്ടാ നടു റോട്ടിലാണെടാ.." അവളുടെ ഓർമപ്പെടുത്തൽ..

"നമുക്ക് ഇനിം പോവാം അതിലൂടെ.. വാ..."

💬 Comments

View all comments