0%

Chapter Title : മിഴി 5 [രാമന്‍]

Author : രാമൻ Read All Parts 43K

തേച്ചങ്ങു പിടിപ്പിച്ചു. വാശി കൂടണല്ലോ. എന്നാൽ വാശി ഇല്ലാ.. സുന്ദരമായ ഒരു ചിരി തന്നുകൊണ്ട്..തല ചിരിച്ചു എന്നെയങ്ങനെ നോക്കി അവൾ. കണ്ണ് പറിക്കാതെ ആയപ്പോ.. ഞാൻ വലത്തേ കവിളിലും അങ്ങനെ അങ്ങ് തേച്ചു കൊടുത്തു. ഇനി അടിയുണ്ടാക്കേണ്ട എന്ന കരുതി എന്റെ മുഖത്തേക്ക് അവളുടെ ചളിയുള്ള രണ്ടു കൈയും വെച്ചു കവിളിൽ ഞാൻ തന്നെ തേച്ചു.ചിരിച്ചു കൊണ്ട് മണ്ടനാക്കിയ എന്നെ കുടിക്കി. അവൾ അടുത്ത നമ്പർ ഇട്ടു... കയ്യിൽ നിറച്ചും ചളി വാരി എന്റെ തലയിൽ അങ്ങ് കമത്തി...

"ചെറിയമ്മേ....." ഇത്രേം നല്ലകുട്ടിയായി നിന്ന് ചെയ്തിട്ടും അവളുടെ പ്രവർത്തി.. ഞാൻ അങ്ങ് വിളിച്ചു പോയി.. ചളിയാണ് തലയിൽ മുടിയിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്നത്...

"ഞ ഞ്ഞ ഞ ഞ്ഞ.... നീയെന്നെ തള്ളിയിടും ല്ലെടാ....." അവൾ കൊഞ്ഞനം കുത്തി കാട്ടിയപ്പോ.. ഞാനും നിലത്തു നിന്ന് കുറച്ചു ചളി വാരി അവൾക്ക് നേരെ എറിയാൻ നോക്കി..

"ആഹാ എന്നാൽ ഒന്ന് കാണട്ടെ..." അവളുടെ ഭീഷണി..

രണ്ടു കയ്യിലും സമാസമം ആക്കി അവളുടെ കഴുത്തിലേക്ക് നീട്ടി ഞാൻ മുഴുവൻ അങ്ങ് തേച്ചു..പിടഞ്ഞു മാറാൻ നോക്കിയ അവൾ പെട്ടു കാലനങ്ങിയില്ല പൊട്ടത്തിയുടെ.

"നിന്നെ ഞാൻ കാണിച്ചു തരാടാ..." ചളി അവളും വാരി.. എന്റെ നെഞ്ചിലേക്ക് എറിഞ്ഞു... കൈ വീശി വന്നത് കണ്ടപ്പോൾ തന്നെ എവിടെക്കാ അത് തെറിക്കുക എന്ന് നിശ്ചയമില്ലാതിരുന്ന ഞാൻ കണ്ണടച്ചു പോയപ്പോ.. നെഞ്ചിൽ നിന്ന് തെറിച്ചു ഇത്തിരി എന്റെ ചുണ്ടിലും ആയി...

കണ്ണ് തുറന്നു നോക്കുമ്പോ അവൾ വലിയ വായിൽ ചിരിക്കുന്നുണ്ട്...

ഇനി രക്ഷ ഇല്ലാ മോളെ..

എന്റെ ആ

💬 Comments

View all comments