Chapter Title : മിഴി 5 [രാമന്‍]
ചെറിയമ്മേ ഞാൻ നല്ല കുട്ടിയാണ്..." പിടിച്ചു വലിക്കുന്ന എന്റെ കൈ കുടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു..
"നല്ല കുട്ടീ ഒക്കെ പിന്നെ...നീ വാ വീട്ടിൽ എത്തിയാൽ ഭദ്രകാളി നിന്റമ്മ എന്തൊക്കെ ചെയ്യൂന്ന് പറയാൻ പറ്റില്ല..." എന്തായാലും വിടില്ല എന്ന തീരുമാനം ആയോണ്ട് പിന്നെ ആ പുറകെ അങ്ങനെ പോയി.. തോട്ടിലേക്ക് ഇറങ്ങാൻ ഇത്തിരി അപ്പുറത്തേക്ക് പോയാൽ സ്റ്റെപ്പുണ്ട്.
അവിടെ കുളിക്കാനും, അലക്കാനും പെണ്ണുങ്ങൾ വരാറുണ്ടായിരുന്നു... എന്റെ റൂമിന്റെ ജനലിലൂടെ ഒന്ന് നോക്കിയാൽ കാണാമായിരുന്നു.കണ്ടിട്ടും ഉണ്ട് പക്ഷെ ഒരു ദിവസം അമ്മ കയ്യോടെ പിടിച്ചു.. ഏന്തി നോക്കി തിരിഞ്ഞപ്പോ അമ്മ പുറകിൽ.ഹോ.. തള്ളക്ക് നല്ല സ്വഭാവം ആയത് കൊണ്ട്... വീട്ടിൽ ആരും അറിയാൻ പിന്നെ ബാക്കി ഉണ്ടായിരുന്നില്ല.ചെറിയമ്മക്ക് അയ്യേ ന്നുള്ള ഭാവം ആയിരുന്നു പിന്നെ ഒരാഴ്ച.മണ്ടത്തരം അന്നും എന്റെ കൂടപ്പിറപ്പായിരുന്നു..
"അഭീ നിന്റെ പെണ്ണുങ്ങൾ കുളിക്കുന്ന സ്ഥലം...." കറക്റ്റ് സ്ഥലം എത്തിയപ്പോ വന്നു എന്ത് വിചാരിച്ചോ അത് അവൾക്കും കിട്ടി. ഇതൊക്കെ ഇപ്പോഴും അവളോർക്കുന്നുണ്ടോ?
ഞാൻ ഒന്നും മിണ്ടാതെ നിന്നു..ഇനി എന്തേലും പറഞ്ഞാൽ അതിൽ പിടിച്ചു.. വേറെ എന്തേലും ചോദിച്ചു. അതിൽ ഞാൻ എന്തേലും മണ്ടത്തരം പറഞ്ഞു കളിയാക്കി ഒരു വഴിക്കാക്കും തെണ്ടി.
"എന്താടാ മിണ്ടാതെ ഓ.......... ആലോചിക്കാവും ല്ലേ..??" ചുണ്ട് രണ്ടും ഉള്ളോട്ട് മടക്കി ചിരി കടിച്ചു പിടിച്ചു.. എന്നെ യൊന്നും നോക്കി അവൾ തോട്ടിലേക്ക് രണ്ടു സ്റ്റെപ് ഇറങ്ങി..
"എനിക്കൊന്നും ഓർമയില്ല..." ഞാൻ കനപ്പിച്ചു പറഞ്ഞു കൊണ്ട് അവളുടെ കൂടെ തന്നെ സ്റ്റെപ്പിറങ്ങി കലങ്ങിയ വെള്ളത്തിൽ ആദ്യം കൈ ഒന്ന് കഴുകി..
"എനിക്കിർമയുണ്ട്...നിന്റെ റൂമിൽ നിന്നാട്ടോ
💬 Comments
View all comments