Chapter Title : മിഴി 6 [രാമന്‍]
തിരിഞ്ഞു.
ഒരു തുറിച്ചു നോട്ടം.. ഞാൻ കണ്ണ് തിരുമ്മി. അജിനല്ല പെട്ടന്ന് കത്തി രാവിലെ എനിക്ക് പേഴ്‌സ് എടുത്തു തന്ന പെണ്ണ്..കഴുത്തു വരെ വെട്ടിയ മുടി. ചുവന്ന ചായം തേച്ച ചുണ്ട്.. ടൈറ്റ് ജീൻസ്, പാതി വയർ ഇപ്പോഴും പുറത്താണ്.. ഞാൻ കണ്ണ് ഒന്ന് കൂടെ തിരുമ്മി.. പെട്ടന്ന് അരക്ക് മുകളിലേക്ക് ഒന്നുമില്ലെന്ന് ഓർമ വന്നു.. കൈ കൊണ്ട് നെഞ്ചോന്ന് മറക്കാൻ നോക്കി.. അവൾക്ക് വീണ്ടും പുച്ഛചിരി.മൈന്‍റ് ചെയ്തില്ല ന്നാലും ഇവളെന്താ ഇവിടെ..
"താനാണോ അജിന്റെ ഫ്രണ്ട്....." ഉള്ളിലേക്ക് കേറി ഉണ്ടകണ്ണു കൊണ്ട് അകമൊക്കെയൊന്നും വീക്ഷിച്ചു.അവള്‍ ചോദിച്ചു.
"എന്ത് കാട്ടിയിട്ടും കാര്യമില്ല... രണ്ട് ദിവസം കഴിഞ്ഞാൽ ഇത് പഴയ പോലെയാവും ".. മൈൻഡ് ഇല്ലാതെയവൾ പറഞ്ഞുകൊണ്ട് നടന്നു.
അപ്പൊ ഇവളിവിടെ സ്ഥിരം വരുന്നതാണ്. കണ്ട കോണ്ടം മുഴുവൻ ഇവളതാവും.. അജിനും ഇവളും കൂടെ ആവുമോ?... ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്. ഇവൾക്കും ചെലപ്പോ വല്ല കാമുകന്മാരും ണ്ടാവും.. വിട്ടുപിരിയാൻ പറ്റാത്ത പ്രണയം വല്ലതും. തരം കിട്ടിയപ്പോ ഇങ്ങനെ നടക്കുന്നതായിരിക്കും ചെറിയമ്മയെ പോലെ. ജീവിതത്തിൽ വല്ല രസം ഒക്കെ വേണ്ടേ . എല്ലാം പെണ്ണുങ്ങളും ഇതെ പോലെ ആണോ??ആയിരിക്കും..
ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടാവും അവൾ തിരിഞ്ഞൊന്ന് നോക്കി. പിന്നെ നേരെ മുന്നിലെ. ബെഡ് കട്ടിലിൽ നിന്ന് പൊക്കി.. ന്താ അവിടെ??.. ഞാൻ ഇരുന്ന് കൊണ്ട് തന്നെ കുറച്ചു ഏന്തി നോക്കിയപ്പോ ഒരു വെള്ള ടിഷർട്ട്.
അവൾ അതെടുത്ത് കയ്യിൽ പിടിച്ചു ബെഡ് താഴ്ത്തി അതിന്റെ മുകളിൽ വെച്ചു.. ഇട്ടിരുന്ന ചെറിയ ടി ഷർട്ട് പോലെയുള്ള സാധനത്തിന്റെ അടിയിൽ
💬 Comments
View all comments