Chapter Title : മിഴി 7 [രാമന്‍]
പഠിപ്പിച്ചു തരാനും എല്ലാം അവളായിരുന്നു. എന്തോ അവളില്ലാതെനിക്ക് പറ്റില്ലെന്നവസ്ഥ വരെ വന്നു.പത്താം ക്ലാസ് ആയപ്പോളവളുണ്ടല്ലോ.ഒരുപാട് മാറ്റം വന്നു. കണ്ണെടുക്കാൻ തോന്നില്ല. സ്കൂളിലെ ചെക്കന്മാർ മൊത്തം അവളുടെ പിന്നിൽ. എന്നാൽ അവൾക്കോ ന്നെ മതിയായിരുന്നു. സ്കൂളിലും മറ്റും വന്നു, കൈ പിടിച്ചു എന്നോട് സംസാരിക്കുയും ഒക്കെ ചെയ്യും. +2 വരെ അങ്ങനെ പോയി.. അതിനിടക്ക് എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടല്ലെന്ന് വരെ മനസ്സിലായി. പറയാൻ വല്ലാത്ത മടിയായിരുന്നു. എത്രയെത്ര നല്ല നിമിഷങ്ങൾ. ഓരോ സമയവും അവളോടുള്ള ഇഷ്ടം കൂടി കൂടി.. വല്ലാത്ത അവസ്ഥയിരുന്നഭീ......കോളേജിലെത്തിയപ്പോ അവളു വേറെയും ഞാൻ വേറെയുമായി.. ബൈക്കിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോക്കൊക്കെ. അവളെ കോളേജിലാക്കി ഞാൻ എന്റെ കോളേജിൽ പോവും.അങ്ങനെ കോളേജ് കഴിഞ്ഞതും അവൾക്കാലോചന വന്നു.. ഞാനെന്നിട്ടും ഒന്നും പറഞ്ഞില്ല.അവൾക്കെന്തെങ്കിലും പറയാൻ പറ്റോ? അച്ഛനെയും,അമ്മയെയും അവൾക്ക് എതിർക്കാൻ പറ്റോ?? നിശ്ചയം കഴിഞ്ഞു.. ജാനകിയമ്മക്ക് വലിയ സന്തോഷം. വീട്ടിലെ എല്ലാവർക്കും സന്തോഷം..ഞാൻ മറക്കാൻ നോക്കി.കഴിഞ്ഞില്ല!!. കല്യാണം ആയി.വീട്ടിൽ കുടുംബക്കാരുടെ തിരക്ക് കൂടി. അപ്പൊ ഇത്തിരി വാശിയും ണ്ടായിരുന്നു.. അവൾക്ക് ഇല്ലല്ലോ?.ന്നോടും പറയാലോ എന്നൊക്കെയുള്ള ഒരു തരം പൊട്ടചിന്തകൾ. കല്യാണത്തിന്റെ തലേന്ന് രാത്രി നിറഞ്ഞു നിൽക്കുന്ന വെളിച്ചങ്ങളും, ആളുകളുടെ തിരക്കും നോക്കി.. മുകളിലെ നിലയിൽ നിൽക്കുമ്പോ. ചിരിച്ചു കൊണ്ട് അവൾ അടുത്തു വന്നതെനിക്കോർമയുണ്ട്.. കരഞ്ഞതും,കെട്ടി പിടിച്ചതും മറക്കാൻ പറ്റണില്ല എന്നൊക്കെ പറഞ്ഞതും .ഇഷ്ടാണന്ന് പറഞ്ഞില്ല.. പറയുന്നതെന്തിനാ ഒരു വാക്കിലാണോ അതുള്ളത്..
പിറ്റേന്ന് ന്റെ വീടിന്റെ മുന്നിൽ വെച്ചു, ന്റെ മുന്നിൽ വെച്ച് ,ഏറ്റവും വലിയ ആഡംബരത്തോടെ ഞാനടങ്ങുന്ന, ന്റെ വീട്ടുകാർ തന്നെ ഒരുക്കിയ ചടങ്ങിൽ വെച്ചു അവളുടെ കഴുത്തിൽ താലി
💬 Comments
View all comments