Chapter Title : മിഴി 7 [രാമന്‍]
മൂക്കിനടുപ്പിച്ചു വെച്ചു.നല്ല ബിരിയാണിയുടെ മണം. നക്കി വരാണ് തെണ്ടി.
"ന്താ...??"അതു മുഖത്തു കാണിക്കാതെ ഞാൻ ചോദിച്ചു.
"നോക്കെടാ കൊരങ്ങാ നല്ല മണമില്ലേ..??" അവൾ ചിരിച്ചുകൊണ്ടാ ക്കൈ വീണ്ടുമെന്റെ മൂക്കിലടുപ്പിച്ചു..
"മ്ഹും...." മൂക്കുകൊണ്ട് ഒച്ചയുണ്ടാക്കി ഞാൻ മുഖം ചുളിച്ചു
"എലി ചത്തപോലെയുണ്ട് ..." വെറുതെ അങ്ങ് തട്ടിവിട്ടു. അവൾക്ക് പുച്ഛം.
"പോടാ...നല്ല മട്ടൺ ബിരിയാണി ആയിരുന്നു..തിന്നുമ്പോ നിന്നയാ ഞാനോലിചിച്ചേ..ന്റെ അഭി വിശന്നിരിക്കാവില്ലെന്ന്.. അതോണ്ട് ഞാനതൊക്കെ മുഴുവനങ്ങു തിന്നു..ഇന്നലെയൊന്നും ഒരു വറ്റ്പോലും ഇറങ്ങീല്ലായിരുന്നുടാ..ടെൻഷൻ കൊണ്ട്. ഇപ്പൊ സുഖണ്ട്..." അവളു കൊഞ്ചി കുഴഞ്ഞന്നോട് പറഞ്ഞു. ഇവളെന്റെ കിളി പോക്കല്ലോ??ന്ത് സ്നേഹമാണിപ്പോ? കള്ളി. അഭിനയിച്ചു തകർക്കാണ്
"ന്റെ അഭിയോ?.. ഞാനാരുടെയും അഭിയല്ല..." അവളുടെ ഓരോ സ്വഭാവമേ..അതിലെന്റെ പേര് വലുച്ചിടുന്നതെന്തിനാ?
"ഒന്ന് പോടാ...ന്റെ അഭിയാ നീ.. ഇന്നലെന്തൊക്കെയാ നീ പറഞ്ഞത്.?വേറെ അർത്ഥത്തിലാണെകിലും ചെറിയമ്മയെ ഞാനാർക്കും വിട്ടു കൊടുക്കില്ലാന്നൊക്കെയല്ലേ?? അത് തന്നെയാ നിക്കും പറയാനുള്ളേ.. നീയന്റെയാ, എനിക്കൊരുപാടിഷ്ടാ... എന്നിട്ട് ഞാൻ വേറെ ഒരുത്തന്റെ ഒപ്പമങ്ങു പോവാണോ??" എനിക്ക് ചെറിയ തലകറക്കം പോലെ തോന്നി.ശെരിക്കും വട്ടായത് എനിക്കാണോ??
"പറ നീ.. ഞാൻ പോണോ?..."
"മ് മ്..." ഞാൻവേണ്ടാന്ന് തലയാട്ടി കൊടുത്തു.
"ഹാ...ആ തെണ്ടി ഡോക്ടറോട് ഞാമ്പച്ചമലയാളത്തിൽ പറഞ്ഞതാഭീ... എനിക്ക് വേറെ ഒരാളുണ്ട്.ഞങ്ങൾ ഇഷ്ടത്തിലാന്നൊക്കെ .. അയാൾക്ക് ന്നാലും ന്നെ വേണം.തെണ്ടി വായിനോക്കി,ചെറ്റ .ന്നെ ഒറ്റക്കാക്കി നീമുങ്ങിയല്ലേ? ഞാനെന്ത് ചെയ്യാനാ..ചേച്ചിയാണേൽ അതെന്നെ മതീന്ന് പറഞ്ഞു." ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. എല്ലാമൊരു നാടകമായിരുന്നോ?.ഒരു ചിരിയോടെ അവളെന്നെ നോക്കിയെങ്കിലും.കിളിപോയി നിക്കായിരുന്നു ഞാൻ.
"ന്താ അഭീ നോക്കണേ..? ഇതൊക്കെല്ലേ ഇന്നലെ നടന്നതൊക്കെ ചെറിയമ്മയുടെ ഒരു നമ്പറാണുട്ടോ!! പിന്നേ ഇന്നലെ ഞാനങ്ങനെ ഒക്കെ പറഞ്ഞത്
💬 Comments
View all comments