0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 40963

പിന്നെയും ഇരുട്ട് കൂടിയത് കൊണ്ട്, ആ മുഖം നല്ലതുപോലെയങ്ങു കാണുന്നില്ല. ഇതൊക്കെക്കേട്ട് കരയണോ? കിളിപോയിരിക്കണോ എന്നങ്ങട്ട് മനസിലാവുന്നില്ല.ഞാനൊന്നുകൂടെ നീണ്ടാ മുഖത്തേക്ക് നോക്കിയപ്പോ, വാ പൊത്തി തെണ്ടി ചിരിക്കുന്നു.ഓഹ്!! കലിയങ്ങു കേറി.കാലുകൊണ്ട് രണ്ട് ചവിട്ട് നിലത്തിനു കൊടുത്തപ്പോ.. അവളാ ചിരിയൊന്ന് കുറച്ചു.

"എന്‍റെയഭീ.... നമ്മളന്നേ, തോട്ടിൽക്കിടന്ന് ബിയോളജി പഠിച്ചതെ ,നിന്‍റെയമ്മ ഈ ജനലിൽ കൂടെ നിന്നാങ്കണ്ടേ!." റൂമിന്‍റെ സൈഡിൽ ജനലിലേക്ക് ചൂണ്ടി അവൾ മെല്ലെ കുണുങ്ങി.അപ്പൊ അമ്മ അവളെ സപ്പോർട്ട് ചെയ്യും എന്നാവും.മണ്ടത്തി.അവൾ ഇളിക്കണപോലെ ഞാനും വാ പൊത്തി എന്നാൽ, കേല്‍ക്കാന്‍ പാകത്തിന് ഒച്ചയിൽ ചിരിച്ചു. ഇതിപ്പെന്താന്നാണ്, അവളുടെ മുഖത്ത്.

"നീയിങ്ങനെ വിവരമില്ലാതെയായി പോയല്ലോ” ഞാന്‍ കളിയാക്കി.

”കഴുതേ..... .നിന്നെപ്പറഞ്ഞുവിടാൻ ങ്കളിക്കുന്ന ലക്ഷ്മിയാണോ? നിന്നെ ഇവിടെ നിർത്തൂന്ന് കരുതണേ?..." അത്‌ പറഞ്ഞപ്പോഴേക്ക് അവളുടെ മുഖം പെട്ടന്ന് മാറി.ബാക്കിലെ ചുമരിലേക്ക് ചാരി തലയിതിരി പൊക്കി അവളെന്തോ ആലോചിച്ചു. ഇപ്പൊ മനസ്സിലാവുന്നുണ്ട് അമ്മയും ഇവളുമായി ന്തോ പ്രശ്നമുണ്ടല്ലോ. ഹോ ഇങ്ങനെയെങ്കിലും ഇത്തിരി മിണ്ടാതെ ഇരിക്കല്ലോ? മനസ്സിൽ അങ്ങു വിചാരിച്ചതേയുള്ളൂ, തെണ്ടി ചിരിക്കാൻ തുടങ്ങി. ചെറിയ ഒരു പുഞ്ചിരി.

പെട്ടന്നൊരു മിന്നൽ. കണ്ണടച്ചു പോയപ്പോഴേക്ക് എന്‍റെ കൈ പിടിച്ചവളുടെ വലി. ബെഡിലേക്ക് വീണുപോയപ്പോ, കവിളിൽ മൊത്തമായി കൈ ചുറ്റികൊണ്ട് അവളുടെ ഒരുമ്മ.കണ്ണുതുറക്കുമ്പോഴാ പടർത്തിയിട്ട മുടിയും,പിന്നെയാ കൊതിപ്പിക്കുന്ന മണവുമാണ് കിട്ടിയത്.സമീപനം പാലിക്കണം. പിടഞ്ഞു നേരെ എഴുന്നേറ്റപ്പോഴേക്ക് ഇടിയുടെ ഒച്ച.

"ഡീ... ഇനി നീയ്യെന്നെ തൊട്ട നിന്‍റെ കുണ്ടി ഞാൻ പൊളിക്കും,.." ഒച്ച പരമാവധിഎടുക്കാൻ നോക്കി ,നീട്ടിയ വിരല്‍ ഞാനവളുടെ കണ്ണില്‍ത്തട്ടിക്കാതെ വെച്ചു.

"ആണോ ന്ന പൊളിക്ക്. ഞാനിയും തൊടും, ന്‍റെ ചെക്കനെ തൊടാൻ നിക്കാരുടെയും

💬 Comments

View all comments