0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41018

കരുതിയില്ല. എന്നാ പുറത്തെ അവസ്ഥ ശെരിയല്ല. മഴ മാത്രമാണേൽ പോട്ടെ. ന്ത്‌ മിന്നലാണ്!!.

വാതിലിൽ വരുന്ന ചെറിയമ്മയുടെ തട്ട് നിന്നില്ല.

"അഭീ......" ഇപ്പൊ അത്‌ ആർക്കലായി. ഇത്തിരി നേരം കൂടെ നിന്നപ്പോ വലിയൊരു മിന്നൽ.നിന്നാലിനി ശെരിയാവില്ല.അവൾ റൂമിലല്ലെ? കൊഴപ്പമൊന്നുമുണ്ടാവില്ല.ഞാൻ റൂമിലേക്ക് ഓടി. പിറകിൽ നിന്ന് അവളുടെ കാറിച്ച കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല.ഇനി വാതിൽ പൊളിച്ചു വരുവോ തെണ്ടി.

റൂമിൽ കേറി ബെഡിലേക്കങ്ങട്ട് ചാടിക്കിടന്നു. ഇത്തിരി നേരം ഉറക്കം വരുവോന്ന് നോക്കി.വന്നില്ല. മഴപെയ്യുന്നതും കേട്ടങ്ങനെ കിടന്നപ്പോ, ഒരു നിഴലാട്ടം.

പെട്ടു. വാതിൽ പൊളിച്ചു ചെറിയമ്മയാണോ? ഇതിനെതായാലും ചെറിയ പണിയൊന്നുമില്ല അവൾ തിരിച്ചു തരാന്നറിയാം . അതോണ്ട് തന്നെ ഞാനൊന്ന് പതുങ്ങി കൊണ്ട് സൈഡിലേക്ക് നീങ്ങി വാതിലിലേക്ക് നോക്കി. ആശ്വാസം!! എന്‍റെ കളി കണ്ട് ചിരിച്ചു നിക്കുന്നയമ്മ.

"ന്താടാ.... അച്ഛനാനെന്ന് കരുതിയോ....?" ചെറിയമ്മായണെന്നാ കരുതിയെന്ന് ഞാൻ പറഞ്ഞില്ല.ഉള്ളിലേക്ക് കേറി ചുളുങ്ങിയ ബെഡ്ഷീറ്റൊക്കെയൊന്ന് വൃത്തിയാക്കി വിരിച്ചു തന്നിട്ടമ്മയെന്‍റെ അടുത്തിരുന്നു.

"അച്ഛന്‍ കുറേ ചീത്തപറഞ്ഞുട്ടോ.ഞാൻ വല്ല്യ മൈൻഡ് ചെയ്തില്ല.." കണ്ണുരണ്ടും ഇറുക്കികൊണ്ടമ്മ പറഞ്ഞു.പാവം തോന്നി എന്‍റെകൂടെ കേട്ടു കാണും.

"നീ കിടക്ക്. ഒന്നുറങ്ങിക്കോ..മഴ മാറീട്ട് ഞാവ്വരാം .താഴെക്കുറേ പണിയുണ്ട്..." അമ്മ പോയി.ഉറങ്ങാനൊന്നും തോന്നുന്നില്ല. അമ്മ കൂടെയുണ്ടായിരുന്നേൽ ഇത്തിരി ആശ്വാസമായേനെ.ഞാൻ തിരിഞ്ഞു ചുമരിന് നേരെ കിടന്നു. പെട്ടന്ന് റൂമിൽ വീണ്ടും നിഴലാട്ടം. ഓഹ് എന്‍റെ മനസ്സ് കാണാൻ അമ്മക്ക് പറ്റിയോ. ബെഡിലേക്ക് കേറി വന്നമ്മയെന്നെ, പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു കിടന്നു.സന്തോഷം കൊണ്ടാ കൈ പിടിച്ചൊരുമ്മയും കൊടുത്തു.

എന്നാ ആ കൈ കണ്ടിട്ട് ഒരു സംശയം.സൂക്ഷിച്ചുനോക്കി. ഇതേത് കൈ?. മെല്ലെ പുറകിലേക്ക് ശ്രദ്ധിച്ചപ്പോ ,എരു വലിക്കുന്ന

💬 Comments

View all comments