Chapter Title : മിഴി 8 [രാമന്‍]
അവളൊന്നും തുറന്നു പറയാൻ തയ്യാറായില്ലല്ലോ?.ഇന്നലെ പറഞ്ഞോ?ഇല്ല!!. എന്തിനാണ് വീണ്ടുമിതെല്ലാം മറക്കുന്നത്?.എന്ത് ദേഷ്യത്തിലാ എന്‍റയമ്മയല്ല അതെന്ന് ചെറിയമ്മ പറയുന്നത്?.അപ്പുവിനെ കുറിച് ഇതുവരെ ഒരക്ഷരം മിണ്ടിയില്ല!! എല്ലാമൊന്ന് പറഞ്ഞു കൂടെ? ഉച്ചക്ക് മുന്നേ വരാന്തയിൽ ഇരുന്നപ്പോ അവളെല്ലാം പറയാൻ പോവാണെന്നു കരുതി.ഒരു പ്രതീക്ഷയുണ്ടായിരുന്നു അതും പോക്കി.ആകെയറിഞ്ഞത് ഇന്നലത്തെ കുറച്ചു കാര്യം മാത്രം, അതെന്നോട് മാത്രം പറഞ്ഞതാണോ?.
കണ്ണു തുറന്നപ്പോ അമ്മ മുന്നില്‍. അച്ഛന്‍റെ കുടുംബത്തിലെ ആരോ ഒരാള്‍ മരിച്ചെന്നു വന്നു പറഞ്ഞു. ചെറിയമ്മയും ഞാനും ഈ അവസ്ഥയിൽ വരേണ്ടെന്ന് എല്ലാരും കൂടെ തീരുമാനിച്ചു. നല്ലതാ എല്ലാരും കിടന്ന് ഞങ്ങളെ നോക്കി ഇളിക്കുന്നത് കാണണ്ടല്ലോ. കണ്ടാലെന്താ, മൈൻഡ് ചെയ്യണ്ട. മനസ്സിൽ അങ്ങനെ പലതും ണ്ടാവും അവിടെ എത്തുമ്പോഴറിയാം കൈ വിട്ടു പോയി അടയിരിക്കുന്ന കോഴിയെപ്പോലെ ഏതേലും മൂലയില്‍ ഇരിക്കേണ്ടിവരും. ഗൗരിയേച്ചി പോയില്ല. അതിന്‍റെ ചെറുത് അലമ്പുണ്ടാക്കും. അതോണ്ട്. പിന്നേ ഞങ്ങളെ നോക്കാൻ ഇത്തിരി മുതിർന്ന ഒരാൾ വേണ്ടെ? അത്ര തന്നെ. അവിടെ പോയി കഴിഞ്ഞ് ഡ്യൂട്ടിക്ക് പോവുമെന്ന് അമ്മ പറഞ്ഞിരുന്നു. ചെറിയമ്മക്ക് പനിയെങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോ ഞാൻ മേലോട്ട് നോക്കി നിന്നു. അവൾക്ക് പനിയോ?..
അവർ പോയി.അച്ഛന് ചെയ്യാൻ പറഞ്ഞ ചെറിയ എസ്റ്റിമേഷൻ വര്‍ക്കുണ്ടായിരുന്നു.കുത്തിയിരുന്ന് മടുത്തു. പത്തുമണിയായപ്പോ തന്നെ തലവേദന തുടങ്ങി.നെറ്റിയറിയാതെ തിരുമ്മി.പെട്ടന്ന് വാതിൽക്കൽ ആരോ നിൽക്കുന്നപോലെ തോന്നി. തല തിരിക്കുമ്പോ കാണില്ല. എന്നാനോക്കതെ നില്‍ക്കുമ്പോ അവിടെയുള്ളപോലെ തോന്നും. ഒന്നുകൂടെ വന്നപ്പോ കണ്ടു പിടിച്ചു ഉമ്മ തരാൻ വരുന്ന ചെറിയമ്മ. അവളുടെ അമ്മൂമ്മേടെ പ്ലാനിങ്. എന്താ ചെയാന്ന് നോക്കാണല്ലോ, പമ്മി പമ്മിയാണ് വരവ്.
ബെഡിലേക്ക് കേറി മലർന്ന് കിടന്ന് ഫോണിൽ നോക്കി
💬 Comments
View all comments