0%

Chapter Title : മിഴി 8 [രാമന്‍]

Author : രാമൻ Read All Parts 41.8K

ഒന്ന് ഹോസ്പിറ്റൽ വരെ പോവ്വാ.." പേടിച്ചു പോയി. ചേച്ചി നല്ലപോലെ കരയുന്നുണ്ട്.ഞാനോടി താഴേക്ക് ശ്രീയങ്കിളിന്‍റെ കാർ അവിടെ വെച്ചു പോയതാണ്. കീയും,ടേബിളിൽ ഉള്ള എന്‍റെ ഫോണെടുത്ത് കാറിന്‍റെ അടുത്തേക്കോടി.വണ്ടി തിരിച്ചപ്പോഴേക്കും ചേച്ചി അവനെയും എടുത്തു വന്നു. കണ്ടപ്പോ പേടിച്ചു പോയി. അനക്കം ഒന്നും കാണുന്നില്ല. ചേച്ചിയാണേൽ നല്ലപോലെ കരയുന്നുമുണ്ട്. ഞാൻ വണ്ടി കത്തിച്ചു വിട്ടു. എങ്ങനെയൊക്കെയോ ഫോണിൽ അമ്മയെ ഒന്ന് വിളിച്ചു. സ്പീക്കറിൽ ഇട്ട് കാര്യം പറഞ്ഞു.അമ്മയുടെ ഹോസ്പിറ്റൽ തന്നെയാണ് അടുത്ത്.

കേറി ചെന്നപ്പോഴേ അമ്മയുണ്ട്. പിന്നേ അവനെ എടുത്ത് അവരോടി. പത്തു പതിനഞ്ചു മിനിറ്റ്.ആകെ വല്ലാതിയായി .ചെറുതാണ്. നാല് വയസ്സേ കാണു.പിന്നേ ചേച്ചി കരയുന്നത് കൂടെ കണ്ടപ്പോ? ഹോ!!

ഹോസ്പിറ്റലിന്‍റെ നാലാമത്തെ നിലയിൽ നിൽക്കായിരുന്നു. ചില്ലിട്ട മറക്ക് പുറത്ത് മഴ പെയ്യുന്നുണ്ട്. മിന്നൽ ആകാശത്തു പാഞ്ഞു പോവുന്നുണ്ട്.ഇത്തിരി നേരം കൂടെ നിന്നപ്പോ പുറത്ത് നല്ലയിരുട്ടായി.മുരളുന്ന ഇടിയുടെ തരിപ്പ് ഉള്ളിലേക്ക് അറിയുന്നുണ്ട് . അതിങ്ങനെ കണ്ടു നിന്നപ്പോ അങ്കിൾമാരും ആന്‍റിമാരും വന്നു. ഇത്തിരി നേരം കാര്യം വിശതീകരിച്ചപ്പോ അമ്മയും പുറത്തിറങ്ങി.ഭാഗ്യം പ്രശ്നമൊന്നുമില്ല.

ആശ്വാസമായപ്പോ ഗ്ലാസിന്‍റെ മുന്നിൽ നിന്ന്, മഴ പെയ്യുന്നത് നോക്കി ഞാൻ കുറേ ഇരുന്നു. താഴെ വരുന്ന വണ്ടികളും, നനഞ്ഞു ഓടുന്ന ആളുകളെയും,നീട്ടിയടിക്കുന്ന മിന്നലും കാണാനെന്ത് ഭംഗിയാണ്.പുറത്തെ ഒച്ചയൊന്നും ഉള്ളിലേക്ക് കേൾക്കുന്നില്ല.റൂമിൽ ആളുകൾ നടക്കുന്ന ശബ്‌ദമുണ്ട്, നീണ്ട വഴികളുടെ അറ്റത്തുള്ള ഡോർ തുറന്നടയുന്നുണ്ട്, സൈഡിലെ ലിഫ്റ്റ് തുറക്കുമ്പോ ഇടക്കിടക്ക് അത് ഒച്ചയുണ്ടാക്കുന്നുണ്ട്.

"മോനൂ " പിറകിലൂടെ വന്നു കഴുത്തിൽ കൈ ചുറ്റി അമ്മ വിളിച്ചു.

"പറയു ഡോക്ടറെ..." ഞാൻ ഫ്രീ ആയിരുന്നു. അമ്മയോട് ഇങ്ങനെ സംസാരിക്കാൻ

💬 Comments

View all comments