Chapter Title : മിഴി 8 [രാമന്‍]
പറഞ്ഞത്. അമ്പലത്തിൽ നിന്ന് അമ്മയുടെ കൂടെയല്ലേ അവൾ വന്നത്. എന്നോടുള്ള ദേഷ്യകൊണ്ടല്ലന്നും അവൾ പറഞ്ഞിട്ടുണ്ട്. ശെരിയാണ് ഇതറിഞ്ഞപ്പോ ചോദിച്ചു പോയതാവും. ഞാനന്ന് എത്ര വെറുപ്പിക്കുകയും ചെയ്തവളെ.
"അഭീ..." അമ്മ വീണ്ടും വിളിച്ചു.
"മ് " കണ്ണെല്ലാം തുടച്ചുകൊണ്ട് ഞാൻ മൂളി.
"അനു പാവം ആട. ഞാനാ അവളെ നിർബന്ധിച്ചേ കല്യാണത്തിന്,അവൾ കുറെ പറഞ്ഞു നിന്നെ ഇഷ്ടമാണെന്നൊക്കെ.ദേഷ്യം പിടിച്ചപ്പോ അറിയാതെ പറഞ്ഞു പോയി. അമ്പലത്തിൽ വെച്ച്,നിന്നെ ഞാൻ ആർക്കും കൊടുക്കില്ലെന്ന്.അന്ന് മുതൽ അവളെന്നോട് മിണ്ടിയിട്ടില്ല. എപ്പോഴും വെറുപ്പോടെയാണ് നോക്കുന്നത്.അവളങ്ങനെയൊക്കെ ചോദിക്കുന്നതും അതിനാ." വിചാരിച്ച പോലെ നടന്നു. ചെറിയമ്മയെ അറിയും തോറും,ഞാൻ അവളോട് കാട്ടിയ ദേഷ്യമെല്ലാം ഒരു കാരണവും ഇല്ലാതെ ആയി മാറുന്നുണ്ട്. ഐറ പറഞ്ഞു തന്നത് ശെരിയായി. ഞാനും മസിലുപിടിച്ചു അവളും മസിലുപിടിച്ചു.. എല്ലാമൊന്ന് തുറന്നു പറഞ്ഞിരുന്നേൽ ഇതെന്തേലും ഉണ്ടാവുമായിരുന്നോ?.
അമ്മ കുറച്ചു നേരം മിണ്ടിയില്ല.എനിക്കമ്മയോട് ദേഷ്യമൊന്നും തോന്നിയില്ല.സ്നേഹിക്കാൻ ആരുടേലും സമ്മതം വേണോ?ചെയ്തത് എല്ലാരും കൂടയാ. അങ്ങട്ടും,ഇങ്ങട്ടും വാശി കാട്ടി. തെറ്റ് എല്ലാവരും ചെയ്തു.അമ്മ ചെയ്തില്ലേ? ചെറിയമ്മ ചെയ്തില്ലേ? ഞാൻ ചെയ്തില്ലേ? ഒന്നും ഇല്ലാതിരുന്ന അച്ഛന് പോലും അവളെ നിശ്ചയത്തിന് നിർബന്തിച്ചില്ലേ? സ്നേഹിച്ചിട്ടുമില്ലേ? ഇനിയെന്തിനാണ് വാശി.പുറത്ത് മഴ വീണ്ടും നേർത്തു വന്നു. താളം പിടിച്ചൊരു പെയ്യൽ.
"എന്നാലും അഭി..എന്താടാ അവളു നിന്നോട് ചെയ്തേ? ഇത്രക്ക് അങ്ങിഷ്ടപ്പെടാൻ? " കരച്ചില് നിർത്തിയോ തള്ള?.ഇപ്പൊ വല്ല്യ കുശുമ്പാണാ വാക്കുകളിൽ.
ഞാനൊന്ന് ശ്വാസം വിട്ടു അവളെന്താ ചെയ്തേന്ന് ആലോചിച്ചു.കിട്ടിയില്ല!!
"അവളൊന്നും ചെയ്തില്ല ലക്ഷ്മിയമ്മേ, അവളെന്‍റെ ചെറിയമ്മ തന്നെയായി നിന്നതേയുള്ളു..." ഇത്തവണ ഞാൻ ബലം പിടിച്ചു തിരിഞ്ഞു.അമ്മയുടെ മുഖം കാണണമെന്നുണ്ടായിരുന്നു. തിരിഞ്ഞതറിഞ്ഞു ആ മുഖമൊന്ന്
💬 Comments
View all comments