Chapter Title : മിഴി 8 [രാമന്‍]
പെങ്ങൾക്ക് കൊടുക്ക്. അത് ഇടക്ക് വന്നു കുടിക്കലില്ലേ...?.." ചോദ്യം കേട്ടപ്പോഴേക്ക് അമ്മ ചിരി നിർത്തി ഞാനെങ്ങനെ അറിഞ്ഞുന്നുള്ള ഭാവം.ഇതൊക്കെ എന്ത് ന്ന് ഞാൻ.
.ഡോർ തുറന്നില്ല. അമ്മ ഒരുങ്ങി കഴിഞ്ഞു മുന്നില് വന്നു.
"ഞാൻ കുറേ കരഞ്ഞോടാ?..."
" ഏയ് ഇത്തിരി " ഞാൻ കുറച്ചെ ന്നു കാട്ടി.ആ മുഖം ഇപ്പോ നല്ല പോലെ വിടർന്നിട്ടുണ്ട്. അമ്മയെന്നെ കെട്ടി പിടിച്ചു.
"ഇപ്പൊ നല്ല സമാധാനം ഉണ്ടഭീ, നിനക്കെല്ലാം ഇപ്പൊ അറിയാലോ,.." അതിന്‍റെ സന്തോഷം ആ വാക്കിലുണ്ട്. പിടിക്കുന്ന കൈയുടെ മുറുക്കത്തിലുണ്ട്.
"അപ്പൊ ഇനിയും എന്നെ പ്രേമിക്കോ...?" ഞാൻ ചിരിയോടെ സംശയം ചോദിച്ചു.
"ഓ പ്രേമിക്കും മനുഷ്യൻ അല്ലേ? അങ്ങനെയൊക്കെയാടാ.എന്നാലും പഴയപോലെ ആരെയും വേണ്ടനായക്കില്ല ട്ടോ. നിന്‍റെ കള്ള കാമുകി അത്രേം മതി. നീയെന്‍റെ കൂടെ ണ്ടാവല്ലോ, എന്നേ മനസ്സിലാക്കിയല്ലോ?. അതിനും കൂടുതൽ എന്താ വേണ്ടേ."സന്തോഷം. എന്തേലുമാവട്ടെ വലിയ കള്ളത്തരങ്ങൾ ഒന്നുമില്ലല്ലോ എല്ലാമെന്നോട് തുറന്ന് പറയാൻ കാട്ടിയ മനസ്സില്ലേ?
വാതിൽ തുറന്നിറങ്ങി.
"അമ്മയും മോനും ക്കൂടെ സീക്രെട് പറഞ്ഞു കഴിഞ്ഞോ??..."പുറത്തിറങ്ങിയപ്പോ അമ്മയുടെ ഫ്രണ്ടിന്റെ ചോദ്യം. അത് കേട്ടിട്ട് അമ്മയെന്‍റെ തോളിൽ തൂങ്ങി.എന്നിട്ട് ഒട്ടിച്ചേർന്നു നിന്നു.
"ഇതിന് വട്ടാണുട്ടോ.. ഞാനില്ലാത്തപ്പോ ഒന്ന് സൂക്ഷിക്കണേ... " അമ്മയെ കാണിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞു.
"അമ്മക്ക് പറ്റിയ മോൻ തന്നെയാ...." മൂപ്പത്തിയുടെ ആക്കൽ "അല്ലേ ലക്ഷ്മി.? " അമ്മയോടും കൂടെ ചോദ്യം.
"ഇവനെന്‍റെ മോനല്ലേ അങ്ങനെയേ ആവു.." ഇപ്പൊ ചങ്കും,ചങ്കും തോളിൽ കയ്യിട്ട് നിൽക്കണപോലെ ഞങ്ങൾ നിന്നു. ചേച്ചിക്ക് ഇതൊക്കെ പുതിയ കാഴ്ചയാണെന്ന് ആ മുഖം കണ്ടപ്പോൾ തോന്നി. അല്ലേൽ അമ്മയെ ഇങ്ങനെ
💬 Comments
View all comments