Chapter Title : മിഴി 9 [രാമന്‍] [Climax]
ശബ്‌ദം. എന്‍റെടുത്തേക്ക് കേറി കൈ പിടിച്ചമ്മ അവകാശം കാട്ടി. ഈശ്വരാ ഇപ്പോ തല്ലുണ്ടാവും.!! രണ്ടും കടിച്ചു കീറുവല്ലോ.ഇതിന്‍റെ നടുക്ക് ബലിയാടവാ ഞാനാണ്.ചെറിയമ്മ പല്ല് കടിച്ചു വേണ്ട വേണ്ടാന്ന് പറയുന്ന പോലെയുണ്ട്. എന്നാ അമ്മക്ക് എല്ലാ പ്രാവശ്യത്തെയും പോലെ ചിരിയാണ്.ചെറിയമ്മ ഒന്ന് കൂടെ ക്ഷെമിച്ചു. "നീയത് കേൾക്കണ്ടയഭീ വാ..." സൗമ്യമായി അവൾ വീണ്ടും പറഞ്ഞു. ഞാൻ ആരു പറയുന്നത് കേൾക്കും! ഇങ്ങനത്തെ ഗതികേട് വേറെ ആർക്കും കൊടുക്കല്ലേ ദൈവമേ!!ചെറിയമ്മ എന്‍റെ കൈ പിടിക്കാൻ നോക്കി. മുന്നിലേക്ക് കേറിയ അമ്മ അവളുടെ കൈ തട്ടിമാറ്റി മുന്നിൽ കേറി നിന്നു. "നീ പറയുമ്പോഴേക്ക് അവൻ വരാണല്ലോ... നീ വാ അഭീ." രണ്ടിനും വട്ടാണ്.. എന്താ ഞാൻ ചെയ്യാ പോവാതിരിക്കാൻ കഴിഞ്ഞില്ല. കുമിള പോലെ തട്ടിയാൽ എങ്ങട്ടും പോവുന്നയാവസ്ഥയിലാണ്.തിരിഞ്ഞു ചെറിയമ്മയെ നോക്കി ഞാൻ കരയുന്നപോലെ കാട്ടി കൊടുത്തു.അതെ എനിക്ക് പറ്റുള്ളൂ എന്‍റെ അവസ്ഥയൊന്ന് മനസ്സിലാക്ക്!! അവൾ കൈ ചുരുട്ടി പിടിച്ചു നിലത്തു രണ്ടു ചവിട്ട്. വരാന്തയിൽ നിന്ന് ഹാളിലേക്ക് കേറി ചെറിയമ്മ കണ്ണിൽ നിന്ന് മറഞ്ഞതും.ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു. "എന്‍റമ്മേ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്തിനാ.?." നടക്കുന്നയമ്മയുടെ കുറുകെ നിന്നും ചോദിച്ചെങ്കിലും എന്നെ ബാക്കോട്ടേക്കുന്തി ഉന്തി അമ്മയുടെ റൂമിലേക്കെന്നെ നടത്തിച്ചു. "പോടാ അവൾക്കിത്തിരി കൊള്ളട്ടെ! ഞാൻ കുറേ ദിവസായി അവൾ പറയിണതൊക്കെ കേൾക്കുന്നു ഞാൻ ന്തേലും തിരിച്ചു പറഞ്ഞോ?..." ഒരു വിഷമവോ ദേഷ്യമോ ഒന്നുമില്ലാതമ്മ കൂളായി പറഞ്ഞു. ഞാൻ തലയിൽ കൈ വെച്ചുപോയി. "അതെന്തേലും ചെയ്യും ട്ടോ അമ്മേ." "അതൊന്നുല്ലടാ...യ്യോ...തട്ടി വീഴല്ലേ നീ..നോക്ക് " അമ്മയുടെ റൂമിലേക്ക് കേറിയതും തിരിഞ്ഞു നടക്കുന്നത്
💬 Comments
View all comments