Chapter Title : മിഴി 9 [രാമന്‍] [Climax]
"ഓർമ്മയില്ലേ.? " അമ്മയൊന്നും കൂടെ ചോദിച്ചു.ചെറിയമ്മ തല താഴത്തി. "എനിക്കിഷ്ടള്ളപോലെ ഞാൻ ചെയ്യും..ഇവനിങ്ങനെ കെട്ടിപിടിക്കും. " അമ്മയെന്നെ മുറുക്കെ പിടിച്ചു .ചെറിയമ്മയതു ശ്രദ്ധിച്ചില്ല തല താഴ്ത്തി നിൽക്കാണ്. "ഡാ....കെട്ടി പിടിക്ക്...." വലിയ സംഭവമാക്കി എന്നെ മുറുക്കിയിട്ടും ഞാൻ ശവം പോലെ നിന്നത് കണ്ട്. അമ്മ ശബ്‌ദം കുറച്ചു എന്നോട് കണ്ണിറുക്കി കാട്ടി പറഞ്ഞു. ഇതിന് വട്ടാണ്. അവളെ ഇങ്ങനെ കളിപ്പിക്കണോ..? " ചിലപ്പോ ഇവന്‍റെ നെഞ്ചിൽ തലവെച്ചു കിടക്കും " നെഞ്ചിൽ തലവെച്ചമ്മ കിടക്കുന്നപ്പോലെ കാട്ടി. ചെറിയമ്മ തല ഉയർത്തി നോക്കി. കത്തുന്ന കണ്ണുകളാണ്.നോട്ടം കൊണ്ടവൾ ദഹിപ്പിക്കുമെന്ന് തോന്നി. "ഇഷ്ടം കൂടുമ്പോ... വേണേൽ ഉമ്മവെക്കും..." കവിളിൽ ഏന്തിയമ്മ ഉമ്മവെച്ചു.കൂടെ ചുണ്ട് കവിളില്‍ പതിച്ചുണ്ടാവുന്ന ഒച്ചവരെയുണ്ടാക്കി. "ഇനിയിപ്പോ ഇവിടെയല്ലേൽ ഇവിടെ.... " നീട്ടിയ വിരൽ വെച്ചമ്മ എന്‍റെ ചുണ്ടിൽ തൊട്ടു. ചെറിയമ്മയുടെ കണ്ണുകൾ വിടർന്നു. തള്ളക്കെന്തിന്‍റെ കേടാണ്. ഞാൻ വേഗം വിരൽ പിടിച്ചു മാറ്റി. ഇനിയപ്പോ അത് കാണിച്ചു കൊടുക്കേണ്ടി വരും അനുവിന്. കാലിൽ നിന്നേന്തി അമ്മ ചുണ്ട് നുകരാൻ വന്നപ്പോ അമ്മയുടെ തോളിൽ പിടിച്ചു ഞാൻ നേരെ നിർത്തിച്ചു . ചെറിയമ്മ വിറച്ചുകൊണ്ട് നോക്കുന്നുണ്ട്.എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് വയ്യ..ഒന്നൂടമ്മ എന്‍റെ നേരെ വന്നപ്പോ ഞാൻ ബാക്കോട്ട് നീങ്ങി. "തള്ളേ കളിയല്ല ട്ടോ.. വേണ്ടാത്ത പണിക്ക് നിക്കല്ലേ!!..."കാണിക്കുന്നത് കണ്ട പേടിയിൽ ചിരിച്ചു കൊണ്ട് അടുത്തേക്ക് നീങ്ങി വരുന്നമ്മയോട് ഞാനെങ്ങനെയോ സ്വകാര്യമായി പറഞ്ഞു. എന്‍റെ മുന്നിൽ അമ്മയുടെ ബാക്കിൽ നിന്നിതെല്ലാം കാണുന്ന ചെറിയമ്മയുടെ മനസ്സിക്കെന്തായിരിക്കും. അമ്മ കളിപ്പിക്കാണെന്ന് അതിന് മനസ്സിലാവൂല്ലല്ലോ!! "ഇല്ലടാ അവളെ ഒന്ന് ചൂടാക്കാനാ...ഞാൻ ഒന്നും ചെയ്യില്ല
💬 Comments
View all comments