Chapter Title : മിഴി 9 [രാമന്‍] [Climax]
ചാരി ചിരിച്ചു. കവിളുഴിഞ്ഞമ്മ ചെറിയമ്മയുടെ അടുത്തേക്കടുത്തു. എന്‍റെ ചിരി മിന്നലടിച്ചപോലെ നിർത്തിക്കൊണ്ട്.ഒരടി കൂടെ പൊട്ടി.അമ്മ ചെറിയമ്മയുടെ മോന്തക്ക് തന്നെ തല്ലി.സബാഷ്!! പണി ആയല്ലോ. നേരത്തെ പോലെ അല്ല എന്‍റെ അനുവിനാ തല്ല് കൊണ്ടത്!!ചിരി പെട്ടന്ന് നിന്ന് പോയി! "ചിരിക്കടാ ന്താ നിനക്ക് ചിരി വരുന്നില്ലേ.....?" അമ്മയെന്‍റെ നേരെ തുള്ളി.പാവം ചെറിയമ്മ അതിന്‍റെ കണ്ണിൽ നിന്ന് വരെ വെള്ളം വന്നിട്ടുണ്ട്.അങ്ങനെയാ അടിച്ചേ മുഖത്തു രണ്ടു വിരലിന്‍റെ പാട് ശെരിക്ക് കാണാം .അമ്മയുടെ ആ കടുപ്പിച്ച നോട്ട തീരുന്നതിനു മുന്നേ ചെറിയമ്മയാർത്തൂ.. "ഡീ ....."എന്‍റെ ദൈമമേ അതാ അടുത്തത്..നീട്ടിയ ആ വിളിയും കൂടെ കൈ അമ്മയുടെ കവിളിലേക്ക് തന്നെ ചെറിയമ്മ വീശിയതും. പെട്ടന്ന് ഞാനിടയിൽ കേറി. "അനൂ. അനു... നിർത്ത്... അമ്മേ..!! " ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു. "ന്താ തമാശ കളിക്കാണെന്നാണോ വിചാരം.രണ്ടിനും..." നടുക്ക് കേറി രണ്ടും അടിക്കാതിരിക്കാൻ നിന്നിട്ടെന്ത് കാര്യം,എന്നെ വിലയില്ല. "അഭീ നീ മാറ്......" ചെറിയമ്മയാണ് ആദ്യം പറഞ്ഞത്. ന്നാലും വിട്ടു കൊടുത്തില്ല.. "പറഞ്ഞത് കേട്ടില്ലേ നീ.... മാറടാ..."അതിന്‍റെയിടക്ക് എന്നെ നോക്കി കളിയാക്കാനും അമ്മ മറന്നില്ല!! ചെറിയമ്മയുടെ ഭാഗം കൂടി അത് എന്നെ നാറ്റിച്ചു..!!ന്നാ ന്തേലും കാട്ടട്ടെ.ഞാൻ ഇടപെടാൻ പോവുന്നില്ല!! "ന്തേലും ചെയ് ഈ വീട്ടിലേക്ക് വരണ്ടായിരുന്നൂന്നാ ഇപ്പൊ തോന്നുന്നത്..." ഇടയിൽ ഞാനുമിത്തി കലിപ്പിട്ടു.. ഒരു നിമിഷം രണ്ടും അനങ്ങാതെ നിന്നു മുഖത്തോട് മുഖം നോക്കി അങ്ങനെ നിക്കുന്നുണ്ട്.. "ന്താടീ.....??"" അമ്മ തുടങ്ങി. എന്നാലെന്തിനാ കുറുമ്പ് കാട്ടുമ്പോഴും അമ്മായിങ്ങനെ ചിരിക്കുന്നത് മനസ്സിലായില്ല! "നീ പോടീ, പോടീ....പോടീ, " ഓരോ വിളിക്കും ചെറിയമ്മ അമ്മയുടെ കൈക്ക് അടിച്ചുകൊണ്ടിരുന്നു.
💬 Comments
View all comments