0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 92962

ഒരു മൂളൽ മാത്രം.ഇങ്ങനെയൊരു സാധനം! എല്ലാം സ്വന്തം ചെയ്തു അങ്ങനെ കിടന്നു വിഷമിച്ചോളും. ഇങ്ങനെ ഒച്ചയിടാതെ നടന്നാൽ എങ്ങനെയാ!! ഒരു സുഖം വേണ്ടേ?.. "അമ്മേ" വിളിച്ചു നോക്കി. "മ്.."മൂളൽ മാത്രം. അത് പോര. "അമ്മേ...." വിളിക്കിത്തിരി കൂടെ നീട്ടം കൂടി. കൂടെ സ്നേഹവും. "മ്മ്..." ആ മൂളലിനും അതേപോലെ നീട്ടം കൂടി. "അമ്മേ....!!!!" ഒന്ന് കൂടെ വിളിച്ചു.. "ന്താടാ..." ഓഹ് കലിപ്പ്. സ്നേഹത്തോടെ വിളിച്ച ഞാനാരായി. അനങ്ങാതെ കെട്ടി പിടിച്ചു കിടക്ക തന്നെയാണ്. ഇടക്ക് ആ മൂക്ക് കൊണ്ടെന്‍റെ ഷോൾഡറിൽ ഉരക്കുന്നുണ്ട്. ടേബിളിൽ മുകളിൽ വെച്ച എന്‍റെ ഫോണുണ്ടവിടെ.അത് തെളിഞ്ഞു മുരളുന്നത് കണ്ടു എടുക്കാൻ കൈ നീട്ടിയെങ്കിലും. കേറി നെഞ്ചത്ത് കിടക്കുന്ന സാധനത്തിന് ഒരു മാറ്റം വേണ്ടേ?.എടുക്കാൻ വേണ്ടി ഇളകി കളിച്ചപ്പോ  അതിന്‍റെ വക അടങ്ങിക്കിടക്കാൻ ചീത്തയും കേട്ടു. കൈ നീട്ടി വിരലുകൊണ്ട് കഷ്ടപ്പെട്ട് വലിച്ചു അത് കൈക്കുള്ളിലാക്കി. ആശാന്‍റിയ്യാണ്.  അറ്റന്‍റ് ചെയ്തു ചെവിയിൽ വെച്ചു. "മോനെ രേവതിയാണ് ലക്ഷ്മിയുണ്ടോ അവിടെ?...". ആശാന്‍റി അപ്പൊ ചെറിയമ്മയുടെ അടുത്തുണ്ട്. "അഭീ......" ഒന്നുകൂടെ ആ ശബ്‌ദം ഫോണിലൂടെ വന്നു . ചെറുതായെങ്കിലും കേട്ടു കാണും അമ്മ ഒന്നിളക്കി. "രേവതി ആന്‍റിയാ...." ഞാൻ അമ്മയുടെ ചെവിയിലേക്ക് വെച്ച് കൊടുത്തു. "ഹാ.." "ഹം..." "ഓക്കേ..." അമ്മ ഫോണിലൂടെ മൂളുന്നത് കേട്ടു. പിന്നെ ഇത്തിരി മടിയോടെ എഴുന്നേറ്റ് കൊണ്ട് നല്ല ചിരി കാട്ടി തോളിൽ പിടിച്ചു നിന്നു.. "എടാ അഭീ....."ആ മധുരമുള്ള വാക്കുകളിൽ ഞാൻ ശെരിക്കും വീണു. "എന്തോ.....?" ഈണത്തോടെ ഞാനും ചോദിച്ചു.. "പോവാൻ തോന്നുന്നില്ലടാ.. ഇങ്ങനെ നിന്‍റെ കൂടെ കിടക്കാൻ എന്ത് സുഖമാണന്നറിയോ...?

💬 Comments

View all comments