0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 123.4K

അത് കേൾക്കാൻ നിൽക്കാല്ലേ?...  പറയില്ലടാ തെണ്ടി” കളിപ്പിക്കാണ്. "അഭീ എനിക്കില്ലേ. ഇപ്പൊ എന്ത് സന്തോഷാന്നറിയോ. എനിക്കെന്ത് ഇഷ്ടാന്നറിയോ നിന്നെ. “ “അറിയാലോ”അവള്‍ ചോദിച്ച അതേയീണത്തോടെ ഞാന്‍ തിരിച്ചു പറഞ്ഞു. “ഞാൻ ബാംഗ്ലൂർ ന്ന് ലീവിന് വന്നപ്പോഴാ നീയും ഷെറിനും തമ്മിലുള്ള കാര്യം അറിഞ്ഞത്. ബീച്ചിൽ നിങ്ങൾ കളിച്ചു ചിരിച്ചു കയ്യും പിടിച്ചു പോവണത് കണ്ടപ്പോണ്ടല്ലോ വിഷമായീടാ..... അല്ലേല്ലേ നിന്‍റെ ചെറിയമ്മയാണ് ഇതൊന്നും നടക്കില്ലാന്നറിയ. പിന്നെ അവളെയും കൂടെ കണ്ടപ്പോണ്ടല്ലോ. എല്ലാം കഴിഞ്ഞെന്ന് കരുതി.” കീഴ്ചുണ്ട് നീട്ടിയവളെന്നെ നോക്കി. “നീ മനസ്സീന്ന് പോവാനാ അപർണയുമായി.. എടാ നീ എങ്ങനെയാ അത് എടുത്തെന്നു എനിക്കറിയില്ല. നിനക്ക് പകരം വേറെ ഒരാണിനെ എനിക്ക് മനസ്സിൽ കാണാൻ ഒരിക്കലും കഴിയില്ലാന്ന് വന്നപ്പോ.. അപർണ എന്നോട് അത്രക്ക് ക്ലോസ് ആയിരുന്നു. ആ പെരുമാറ്റം ക്കെ കണ്ടപ്പോ കോഴ്സ് കഴിയാൻ ഒരു മാസം ബാക്കിയുള്ളപ്പോഴാ ഞാൻ ഇങ്ങനെ റിലേഷനെ കുറിച് പറഞ്ഞത്. അവളത് സീരിയസ് പോലും ആക്കിയോന്ന് എനിക്കറിയില്ല. വട്ടാണ് അതിന്. ഒരു ഇരുപത് ദിവസം കാണും റൂമിലേക്ക് വരുമ്പോ അന്ന് നീ കണ്ട അവനില്ലേ റോഷൻ അവനാ വന്നു വാതിൽ തുറന്നത്. അതോടെ അത് നിന്നു. കിട്ടിയ തെറിയെല്ലാം വിളിച്ചു ഞാൻ പോന്നു. ഇവിടെ വന്നപ്പോ ചേച്ചി പറഞ്ഞത് നീയും അവളുമായി അങ്ങനെ ആയെന്ന്.ഒരിക്കലും കിട്ടില്ലെന്നൊക്കെ വിചാരിച്ച നിന്നെ ഒരു ദിവസം കൊണ്ട് കിട്ടിയപ്പോണ്ടല്ലോ അഭീ.....”അവളുടെ മുഖത്തെ സന്തോഷം ഇപ്പോഴും എനിക്ക് കാണാം.ആ സമയത്തപ്പോ എങ്ങനെയായിരിക്കും? കേല്‍ക്കുമ്പോ എന്തൊക്കെയോ അവുന്നുണ്ട് .ഞാന്‍ തല മെല്ലെ തിരിച്ചു. “ഇങ്ങട്ട് നോക്കടാ ......”തിരിയാനവള്‍ സമ്മതിക്കുന്നില്ല!! “അപർണയുടെ കാര്യം

💬 Comments

View all comments