മിഴിരണ്ടിലും...[Jack Sparrow]
📝 Ongoing
👁 80772 views ❤ 236 likes 💬 32 comments
ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്...
തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം...എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ....
Jack Sparrow
മിഴിരണ്ടിലും
Mizhirandilum | Author : Jack Sparrow
"എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും...!"
ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും സർവ്വോപരി എല്ലാ ഉടായിപ്പുകൾക്കും മുന്നിൽ നിൽക്കുന്ന നികേഷിനോട് പറഞ്ഞു ഒന്നുകൂടി വേഗത്തിൽ നടക്കാൻ തുടങ്ങി...
മറുപടി ഒന്നും കേൾക്കാതെ തിരിഞ്ഞവനെ നോക്കുമ്പോൾ ആശാൻ ഇവിടെയെങ്ങും അല്ല,റോഡിൻ്റെ അപ്പുറം വശത്തുകൂടി നടന്നുപോകുന്ന ഞങ്ങളുടെ തന്നെ സ്കൂളിലെ പെൺകുട്ട്യോളുടെ വായിൽനോക്കി നടക്കുവാണ് തെണ്ടി..!
"എടാ കോപ്പെ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?"
പിന്നിലേക്ക് നോക്കി ഞാൻ പറഞ്ഞതും അവൻ എന്നെ നോക്കി എന്താടാ എന്ന ഭാവത്തിൽ നിൽക്കുന്നു...!
"എടാ നീ വല്ലോടത്തും നോക്കി നടക്കാതെ ഒന്ന് വേഗം നടക്ക്"
"നീ എന്തിനാട ഇത്ര ധൃതി പിടിക്കുന്നേ,അവിടെ ഏതേലും കിളി വെയിറ്റ് ചെയ്യാന്നു പറഞ്ഞിട്ടുണ്ടോ?"
അവൻ ആ പെൺപിള്ളേരേം എന്നേം മാറി മാറി നോക്കി കൊണ്ട് പറഞ്ഞു...
"എടാ ഇ
💬 Comments
View all comments