Chapter Title : മോള് ഒറങ്ങിയോ [സത്യ]
നില്ക്കുന്ന പോലെ ഗൗരിക്ക് ഒരു തോന്നല്‍...
കോഫി കഴിക്കാന്‍ ' ഇരുകൂട്ടരും വേണ്ടതിലും ഏറെ സമയം എടുത്തു...
കൂട്ടുകാരികള്‍ കാണാതെ ' ചുള്ളനെ ' കണ്ണില്‍ നിന്നും മറയുവോളം ഗൗരി കൊതി തീരെ നോക്കി നിന്നു...
അടുത്ത ദിവസവും ഒരു പരീക്ഷണം പോലെ കൃത്യ സമയത്ത് കോഫി കഴിക്കാന്‍ ഇരുവരും അവിടെ എത്തിയിരുന്നു...
' കോഫി കുടി ' ആവര്‍ത്തിച്ചു കൊണ്ടിരുന്നു...
ഇടയ്ക്ക് എപ്പഴോ അവര്‍ പുഞ്ചിരി കൈമാറി...
ഒരു ദിവസം..
ആദ്യം ഇറങ്ങിയെങ്കിലും പീറ്റര്‍ വെളിയില്‍ ചുറ്റിപ്പറ്റി നിന്നു..
' തോഴിമാരൊത്ത് ' ഇറങ്ങിയപ്പോള്‍ പുറത്ത് ' ഒരാള്‍ ' കാത്ത് നിന്നത് കണ്ട് ഗൗരി പറഞ്ഞു,
' നിങ്ങള്‍ നടന്നോളു... ഞാന്‍ വന്നേക്കാം..!'
അവര്‍ കള്ളച്ചിരിയോടെ ഗൗരിയുടയും ചെറുപ്പക്കാരന്റേയും മുഖത്ത് മാറി മാറി നോക്കി നടന്ന് പോയി..
' എന്താ പേര്..?'
പീറ്റര്‍ ചോദിച്ചു
' ഗൗരി...'
തലകുനിച്ച് നാണത്തോടെ ഗൗരി പറഞ്ഞു
ഗൗരി മെല്ലെ മിഴികള്‍ ഉയര്‍ത്തി നെല്ലിട നേരം പീറ്ററിനെ നോക്കി
' എന്റെ യോ...? പീറ്റര്‍..'
പീറ്റര്‍ എന്ന് കേട്ടതും ഗൗരിയുടെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി...
' ഞാന്‍ sales executive ആണ്, IOC യില്‍....' എന്നും വരുമോ ..?'
പീറ്റര്‍ ഉപചാരം എന്നോണം ചോദിച്ചു
' വരുമെങ്കില്‍... എന്നും വരാം..'
ഗൗരിയുടെ ഉള്ളില്‍ തികട്ടി വന്നത് ഒതുക്കി ഗൗരി ചിരിച്ചു നിന്നു
' ആള് ആംഗ്ലോ ഇന്ത്യനാ...'
ആപ്പിളിന്റെ നിറവും തുടുപ്പും കണ്ട് ഗൗരി ഓര്‍ത്തു
അന്നത്തെ സമാഗമം അവിടെ അവസാനിച്ചു
ഏറെ അകലെ അല്ലാതെ കൂട്ടുകാരികള്‍ ss കകാര്യം ചെ യ്യാന്‍ കാത്ത് നിന്നിരുന്നു...
' എടി മിണ്ടാപ്പൂച്ച കലം ഉടയ്ക്കുന്നെടി..'
ആരോടെന്നില്ലാതെ റോസ പറഞ്ഞു
' എന്തായാലും പിടിച്ചത് പുളിങ്കൊമ്പിലാ....'
മിനിയാ പറഞ്ഞത്
' ഒന്ന് ചുമ്മാതിരി പെണ്ണേ... ആണൊരാളുമായി സംസാരിച്ചാല്‍ പ്രേമാന്നാ...'
ഗൗരി കാര്യം നിസ്സാരവല്‍ക്കരിക്കാന്‍ നോക്കി
' കാണാന്‍ പോകുന്ന പൂരം...!'
മിനി ഉള്ളത് പറഞ്ഞു
' കുറ്റം പറയാന്‍ പറ്റില്ല.. എന്നാ ഗ്ലാമറാ..?'
റോസയുടെ സംസാരം എന്തായാലും ഗാരിക്കങ്ങ് നന്നായി ബോധിച്ചു
പെരിയാറില്‍
💬 Comments
View all comments