Chapter Title : മോനാച്ചന്റെ കാമദേവതകൾ 5 [ശിക്കാരി ശംഭു]
കൊണ്ടുപോയിട്ട് മുകളിൽ വരെ കൊണ്ടുവന്നു വെക്കാം.. കാണണോ????
സൂസമ്മ : അയ്യോടാ!!! ഇപ്പോൾ വേണ്ട ഞാൻ പറയാം അപ്പോൾ നീ എടുത്തോ
മോനാച്ചൻ : അയ്യോ നമ്മള് തേങ്ങ ഒന്നും എടുത്തില്ലല്ലോ…ഇനി എന്നാ പറയും???
സൂസമ്മ : ആരോട് എന്നാ പറയാൻ…അതൊന്നും കുഴപ്പമില്ല.. നീ വാ
അവർ മുൻപോട്ടു നടന്നു.
വീടെത്തിയപ്പോൾ മോനാച്ചൻ പോകാൻ തുടങ്ങി
സൂസമ്മ : മോനാച്ചാ നീ എവിടെ പോകുന്നു..
കാപ്പി ഇട്ടു തരാം അതു കുടിച്ചേച്ചും പോയാ മതി
മോനാച്ചൻ : അയ്യോ… വേണ്ടാ ഞാൻ വീട്ടിപോയി കുടിച്ചോളാം
സൂസമ്മ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി
സൂസമ്മ പ്രമാണി സൂസമ്മയായി മാറിയിരുന്നു. അവളുടെ ശബ്ദം മാറി
മോനാച്ചൻ അവളുടെ പുറകെ അടുക്കളയിൽ കേറി
ടീ…. മേരി…. ആലിസേ…
സൂസമ്മ നീട്ടി വിളിച്ചു
അകത്തു നിന്നും കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് മോനാച്ചൻ കേട്ടു. അവൻ വാതിൽക്കൽ ഒതുങ്ങി നിന്നു
എന്റെ മമ്മി ഇത്രേം നേരം എവിടാരുന്നു…മനുഷ്യൻ പേടിച്ചു പോയി
മേരിയാണ്.
ഓഹ് ഒന്നും പറയേണ്ട നശിച്ച മഴ. മോനാച്ചൻ ഉള്ളതുകൊണ്ട് കൂട്ടുണ്ടായി ഇല്ലാരുന്നേൽ…മഴയത്തു ആ കാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നേനെ
സൂസമ്മ പറഞ്ഞു
അപ്പോളാണ് മേരി മോനാച്ചനെ കണ്ടത്..
മേരി :ആഹാ…സാറിവിടെ നിൽപ്പുണ്ടാരുന്നോ..
എന്നിട്ട് തേങ്ങ എന്തിയെ മമ്മി???
ആലിസ് ചോദിച്ചോണ്ട് ഇറങ്ങി വന്നു
സൂസമ്മ :തേങ്ങ…. മാങ്ങാകൊല മനുഷ്യൻ ജീവനും കൊണ്ടു ഇവിടെ വന്നത് കർത്താവിനറിയാം
ഞാനാ കയ്യാലയിൽ നിന്നും നടുവും കുത്തി താഴെ വീണെടി…ചവിട്ടു കല്ല് ഇളകി ഇരിക്കുവാരുന്നു. അതിൽ കേറി ചവിട്ടിയതും താഴോട്ട് പോയി
💬 Comments
View all comments