0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 5 [ശിക്കാരി ശംഭു]

Author : kkstories Read All Parts 2.8K

കണ്ണുകൾ അറിയാതെ അവിടേക്കു നോട്ടം പായിച്ചു.. വെളുത്തു കൊഴുത്ത കാലിൽ നനഞ്ഞൊട്ടിയ രോമങ്ങൾ…ഇടയ്ക്ക് സൂസമ്മ മുണ്ട് വലിക്കുമ്പോൾ തുടയുടെ കുറച്ചു ഭാഗങ്ങൾ കാണാൻ പറ്റുന്നുണ്ട്…മോനാച്ചൻ ശെരിക്കും ഓർത്തു സൂസമ്മയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ പറ്റിയിരുന്നെങ്കില്ലെന്ന്‌.. അത്രക്കും സൂസമ്മ മോനാച്ചന്റെ മനസിൽ പതിഞ്ഞിരുന്നു.

സൂസമ്മ കുനിയുമ്പോൾ ചട്ടയുടെ മുണ്ടിനോട് ചേർന്നുള്ള സൈഡ് വശം ഉയർന്നു.. സൂസമ്മയുടെ ഇടുപ്പിന്റെ വശങ്ങൾ മോനാച്ചൻ തൊട്ടടുത്തു നിന്നു കണ്ടു…ത്രേസ്യാമ്മയുടെ പോലെ ഓവറായി ചാടിയിട്ടില്ല…മുണ്ട് വലിച്ചുടുത്തിട്ടാകും അര ഭാഗം ചുവന്നു കിടക്കുന്നത്.. സൂസമ്മ തല തുവർത്തി നിവർന്നു…മോനാച്ചൻ ദൃഷ്ടി മാറ്റി…സൂസമ്മ വല്ലാത്ത കുളിരോടെ കൈകൾ നെഞ്ചിൽ ചേർത്തു ഉടൽ മൊത്തത്തിൽ വിറപ്പിച്ചു… അവളുടെ ചട്ടയുടെ മുൻഭാഗം മുൻഭാഗം നനഞ്ഞു വയറിനോട് ഒട്ടി കിടന്നിരുന്നു. സൂസമ്മ ചട്ടയുടെ അടിഭാഗം കൈയിൽ ചുരുട്ടി കൂട്ടി പിഴിഞ്ഞു…മോനാച്ചൻ ഒളികണ്ണിട്ട് നോക്കി…സൂസമ്മയുടെ കൈകൾ ചലിക്കുന്നതിനൊപ്പം ഉയർന്നു താഴുന്ന ഉടുപ്പിന്റെ മറവിൽ അവളുടെ മനോഹരമായ അണിവയർ മറഞ്ഞും തെളിഞ്ഞും അവൻ കണ്ടു…. അധികം ചാടാത്ത വയറിന്റെ ഭംഗിയെ പൂർണതയിൽ എത്തിക്കുന്ന പുക്കിൾ കുഴി അവൻ മിന്നായം പോലെ കണ്ടു…

നനഞ്ഞു വിറച്ചു നിൽക്കുന്ന മോനാച്ചനെ സൂസമ്മ നോക്കി…പാവം ചാക്ക് എനിക്ക് തന്നിട്ട് ഓടിയത് കൊണ്ടു അവൻ നന്നായി നനഞ്ഞിട്ടുണ്ട്…അവന്റെ താടിയെല്ലുകൾ വിറച്ചു കൂട്ടിയിടിക്കുന്നുണ്ട്…

മോനാച്ചാ നീയാ ഷർട്ടൂരി പിഴിഞ്ഞിട്ട് ഇടു…ഇല്ലേൽ തണുപ്പ് മാറില്ല…

സൂസമ്മ പറഞ്ഞത് കേട്ടു മോനാച്ചൻ ഷർട്ടൂരി പിഴിഞ്ഞു…

അവന്റെ തലയിലൂടെ വെള്ളം ഒഴികിയിറങ്ങുന്നുണ്ടാരുന്നു…ചെറുക്കന് ഞാൻ കാരണം പനി പിടിക്കുമല്ലോ എന്നവൾ ഓർത്തു…

മോനാച്ചാ ഇങ്ങോട്ട് നീങ്ങി നിൽക്കു…

സൂസമ്മ മോനാച്ചന് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു

💬 Comments

View all comments