മോനൊരു പെണ്ണ് [Sandhya]
📝 Ongoing
👁 459573 views ❤ 413 likes 💬 24 comments
മോനൊരു പെണ്ണ്
Monoru Pennu | Author : Sandhya
കഴിഞ്ഞ രണ്ട് മാസം മുൻപായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത്.. അതിന്റെ പൂർണ്ണതയിലേക്ക് കഴിഞ്ഞയാഴ്ച്ചയെത്തി.. ഇതെന്താണ് ഇത്ര ബിൽഡ് അപ്പെന്നായിരിക്കും വിചാരിക്കുന്നത്..
ഞാൻ അനഘ്... കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് എന്റേത്.. വീട്ടിൽ ഞാനും അമ്മയും അച്ഛനുമേയുള്ളു.. ഒരു ചേച്ചിയുടെ കല്ല്യാണം രണ്ട് വർഷം മുൻപ് കഴിഞ്ഞു.. അവളും ഭർത്താവും ഗൾഫിലേക്ക് ചേക്കേറി.. അമ്മ നാട്ടിലെ സഹകരണ ബാങ്കിലെ കളക്ഷൻ പിരിവിന് പോകുന്നുണ്ട്..
ഉച്ചയാകുമ്പോ ഇറങ്ങിയാൽ സന്ധ്യയാകുമ്പോഴേക്ക് തിരികെ വരും.. ഒരു സാധാരണ വീട്ടമ്മ.. അച്ഛൻ മുൻപ് കോൺഗ്രീറ്റ് പണിയായിരുന്നു.. ഒരിക്കെ ഒരു ചെറിയ വീഴ്ച വീണ ശേഷം അച്ഛന് ഇടക്കിടക്ക് നടുവേദന തുടങ്ങിയതിൽ പിന്നെ അടുത്തുള്ള പണയിൽ (ചെങ്കൽ ക്വാറി) മേസ്തിരിയായിട്ട് നിൽക്കുകയാണ്..
ഞാൻ ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്..അച്ഛൻ പണ്ടൊക്കെ പാർട്ടിയുമായി ബന്ധപ്പെട്ട് നാട്ടിൽ എല്ലാ പരിപാടിക്കും മുന്നിൽ നിക്കാറുണ്ടെങ്കിലും ഇപ്പോൾ ഒന്നിനും പോവാറൊന്നുമില്ല.. ഞാനും അതുപോലൊക്കെ ഇടക്കൊക്കെ ഒന്ന് ക്ലബിലേക്കൊക്കെ പോയാലായി.. നേരെ മറിച്ച് അമ്മ ഇപ്പഴും നല്ല ആക്റ്റീവ് ആണ്..പൊതുവെ വീട്ടിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ പയ്യൻ.. ഇങ്ങനൊക്കെയാണ് എന്നെപ്പറ്റിയുള്ള പൊതുധാരണകൾ.
💬 Comments
View all comments