0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 91.6K

" ഹലോ... രാധു നീ എവിടെയാ... എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം.... "

" സോറി... ഗിരി... ഇന്ന് എനിക്ക് തീരെ പറ്റില്ല.. ഞാൻ റോഷന്റെ കൂടെ ഒരു സ്ഥലം വരെ പോവ്വാ... നമുക്ക് നാളെ മീറ്റ് ചെയ്യാം "

" പ്ലീസ്... രാധു.... ഇത് നമ്മുടെ ലൈഫ് മാറ്ററാണ്... പിന്നെ ഞാൻ നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് റോഷനുമായുള്ള ഫ്രണ്ട്ഷിപ് ഒഴിവാക്കാൻ... "

" ദേ... ഗിരി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുതെന്ന്... ശരിയാണ് നമ്മൾ തമ്മിൽ റിലേഷനിൽ ആണ്.. എന്ന് വെച്ച് എനിക്ക് എന്റെ ഫ്രണ്ട്സിനെയൊക്കെ അതിന്റെ പേരിൽ ഒഴിവാക്കാൻ പറ്റില്ല ....? "

" നിന്റെ ഫ്രണ്ട്സിനെ എല്ലാവരെയും ഒഴിവാക്കാൻ ഞാൻ പറഞ്ഞോ... റോഷൻ അവനെ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നല്ലേ പറഞ്ഞെ...? "

" സോറി ഗിരി... എനിക്ക് നിന്നോടധികം സംസാരിക്കാൻ ഇല്ല.. ബൈ... "

രാധിക ഫോൺ വെച്ചതോടെ തകർന്ന മനസ്സോടെ ഗിരി ആ ഫോൺ സ്ക്രീനിലേക്ക് നോക്കി.

തനിക്കേറെ പ്രിയപ്പെട്ട ദിവസമായിരുന്നു ഇന്ന്. താൻ ഏറെ ആഗ്രഹിച്ച് കിട്ടിയ വിജയദിനം . ഒരുപാട് കാലത്തെ പ്രയത്നവും പരിശ്രമവുമാണ് തന്റെ ഇന്നത്തെ ഈ ദിവസത്തിന്റെ വിജയം. അത് ആഘോഷിക്കാൻ രാധികയല്ലാതെ മറ്റാരും തനിക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.

ഇനി എന്നെ പറ്റി പറയാം...

എന്റെ പേര് ഗിരി . ഞാൻ വളർന്നതും പഠിച്ചതും പാലക്കാടുള്ള ഒരു വൃദ്ധസദനത്തിൽ ആയിരുന്നു. എന്റെ അച്ഛൻ പെട്ടെന്നുണ്ടായ ഒരു ആക്‌സിഡന്റിൽ മരിച്ചപ്പോൾ ഞാനും അമ്മയും മുത്തശ്ശിയും ആ വീട്ടിൽ തനിച്ചായി. രണ്ട്

💬 Comments

View all comments