Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
"ഇവൻ വല്ല പെണ്ണായും ജനിക്കേണ്ടതായിരുന്നു" എന്നൊക്കെ ചേച്ചി പറയും. ഇതുപോലൊക്കെ എന്നോട് പറഞ്ഞാൽ ഉടനെ എന്റെ വായിൽ നിന്നു വരിക.
"എങ്കിൽ ഫ്രെണ്ടിന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ തോൽപ്പിച്ചേനെ" എന്നായിരിക്കും..
കൂടെ ഞാൻ മുഴുമിപ്പിക്കും..
"സുഹൃത്തുക്കൾ, കൂട്ടുകാർ എന്നാണ് ഞാൻ ഉദ്ദ്യേശിച്ചത് - ചേച്ചി കരുതി വേറേ എന്തോ ആന്ന്"
ഇതുപോലുള്ള എന്റെ ഹൊമനംസ് ( homonym) കാരണം അവർ അതിന് അവസരം നൽകാതേയേ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളൂ.
( homonym - A homonym is a word that is said or spelled the same way as another word but has a different meaning. "Write” and “right” is a good example of a pair of homonyms.)
ഞാൻ ഈ ഒരു വിഷയമല്ലാതെ 3-4 ദിവസം ഒന്നും ചർച്ചക്കെടുക്കില്ല.!
ആദ്യകാലത്തെ പോലെ ഒളിവും മറവും ഒന്നുമില്ലാതായി ചേച്ചിക്ക്.
എന്നാൽ അർച്ചനയുടെ ഡേറ്റൊന്നും എനിക്കറിയാതെയായി. കാരണം ഞങ്ങൾ തമ്മിൽ അവിചാരിതമായ സംസാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചേച്ചി എപ്പോഴും ഒരു കൃഷ്ണപ്പരുന്തിനെപോലെ ഞങ്ങളെ വട്ടം ചുറ്റിയിരുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാമായിരുന്നു.
എന്റെ ധൈര്യം തിരിച്ചു വന്നു എന്ന് മനസിലാക്കിയ അർച്ചന എനിക്ക് ഒരു ചാൻസും തരാതിരിക്കാൻ ശ്രമിച്ചിരുന്നു. വിജനമായി ഞങ്ങൾ മാത്രം ഉണ്ടാകുന്ന ഒരു സാഹചര്യവും അവൾ നൽകിയില്ല - ഞാൻ വല്ല ഞോണ്ടും കൊടുക്കാൻ വയ്യായ്കയില്ല എന്ന് അവൾക്ക് മനസിലായിരുന്നു. അത് സത്യവും ആയിരുന്നു.
അവൾ ഭയപ്പെടുന്നു എന്നറിഞ്ഞതിനാൽ ഞാൻ പിന്നീട് അവളെ പേടിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചു. ചേച്ചിയും
💬 Comments
View all comments