Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
കാണുന്നത്. അതും ഞാൻ എടുത്തു. അപ്പോഴേയ്ക്കും ചേച്ചി ഓടിവന്നു.
ബ്രാ എടുത്ത് കൈയ്യിൽ തൂക്കിപ്പിടിച്ച് ഞാൻ:
"വവ്വാൽ"
"പോടാ ഇങ്ങ് താ, നിന്നോടാരാ പറഞ്ഞേ ഇതൊക്കെ എടുക്കാൻ?"
"ശ്ശെ ഒരു സേവനം ചെയ്യാനും സമ്മതിക്കില്ലേ?"
"അവന്റൊരു സേവനം" ചേച്ചി കള്ള പരിഭവം കാണിച്ചു.
ചേച്ചി പുറത്തേയ്ക്കും മറ്റും പോകാൻ ഡ്രെസ് മാറുന്ന ഒരു മുറിയുണ്ട്, അവിടാണ് തുണികളും ഇടുന്നത്. ആ മുറിയിൽ അപ്രഖ്യാപിതമായ് തന്നെ ഞാൻ കയറാൻ പാടില്ലായിരുന്നു. അകത്ത് കൊണ്ടുപോയി തുണിവിരിക്കാൻ നേരം ഞാനും ഉണ്ട് കൂട്ട്.
"നിനക്കൊന്ന് മാറി തരാമോ?"
"ഞാനിവിടെ നിന്നാൽ എന്താ?"
"പെണ്ണുങ്ങളുടെ ഡ്രെസ് ഇടുന്ന മുറിയിലാ അവന്റെ ..."
"ഹൊ ഒരു പെണ്ണുവന്നിരിക്കുന്നു"
"എന്താ സംശയം"
"ങാ സംശയം ഉണ്ട്"
"ഇറങ്ങെടാ"
"ഞാൻ ഈ ഷഡ്ഡി ( പാന്റീസ് എന്ന വാക്ക് അന്ന് അത്ര ഉപയോഗിക്കാറില്ലായിരുന്നു - അതോ ഞാൻ കേട്ടിട്ടില്ലായിരുന്നു എന്ന് പറയുന്നതാകും ശരി!!!) എടുത്ത് ഓടിന് മുകളിൽ എറിയും കെട്ടോ"
എന്റെ ആ കാലത്തെ വേറൊരു അസുഖമായിരുന്നു അവർക്കെടുക്കാൻ പറ്റാത്ത തരത്തിൽ ഓരോ വസ്തുക്കളും ഓടിന് മുകളിൽ ഇടുക എന്നത്.
"ഇറങ്ങി പോടാ ഇവിടുന്ന്" ചേച്ചി എന്നെ തള്ളി പുറത്താക്കി.
ഞാൻ വേണമെങ്കിൽ അത് കാണിക്കും എന്നത് ഉറപ്പായിരുന്നു.! ഇപ്പോൾ അതൊക്കെ ചിന്തിക്കുമ്പോൾ കുരുത്തക്കേടിന്റെ എന്തൊരു ഭയാനകമായ വേർഷനായിരുന്നു ഞാൻ എന്ന് എനിക്ക് തന്നെ ചമ്മൽ വരും.!!.
തിരിച്ച് കട്ടിലിനടുത്തെത്തിയപ്പോൾ...
"അല്ല ചേച്ചി നിങ്ങളുടെ എല്ലാവരുടേയും വേറെ വേറെ കളറാണോ?"
"എന്തോന്ന് ?"
"ഈ അകത്തിടുന്ന സംഭവം?"
"എന്തിനാ അറിയുന്നേ?"
"അല്ല നിങ്ങൾ എല്ലാവരും ഏതാണ്ട് ഒരേ
💬 Comments
View all comments