Chapter Title : മൂന്ന് പെൺകുട്ടികൾ 4 [Sojan]
ചോദിച്ചു
"നിനക്ക് വിഷമമായോ?"
"ഓ ഇല്ല ചേച്ചി"
"എനിക്കറിയാം നീ പാവമാണെന്ന്, അവളായിരിക്കും എല്ലാത്തിനും തുടക്കമിട്ടത്"
"അല്ല ഞാനാ"
ചേച്ചി അങ്ങിനെ യഥാർത്ഥത്തിൽ ധരിച്ചിട്ടില്ലാ എന്നത് ഉറപ്പായിരുന്നു, എന്തെന്നാൽ ഞാനും ചേച്ചിയും പറഞ്ഞിരുന്ന ഇൻഡയറക്റ്റായ അശ്ലീലങ്ങൾ ചേച്ചിക്കു തന്നെ അറിവുള്ളതാണല്ലോ. ഈ രണ്ട് പേരുടേയും മോശം പോക്കിന് കാരണക്കാരൻ ഞാനായിരുന്നു. അതെനിക്കറിയുകയും ചെയ്യാമായിരുന്നു. രണ്ടു പേരും എന്നെ രക്ഷിക്കാൻ ശ്രമിക്കുന്തോറും എന്റെ മനസാക്ഷി കൂടുതൽ കൂടുതൽ വേദനിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു.
"ചേച്ചി എനിക്കിട്ടൊരു അടി തന്നിരുന്നെങ്കിൽ എനിക്കിത്രയും സങ്കടം ഇല്ലായിരുന്നു"
"നീ സങ്കടപ്പെടുകയൊന്നും വേണ്ട, ഇനി സൂക്ഷിച്ചാൽ മതി, ഇങ്ങോട്ട് വരാതിരിക്കുകയും വേണ്ട. അത് എല്ലാവർക്കും സംശയം നൽകാൻ ഇടയാക്കും. അർച്ചനയോടും സംസാരിക്കാതിരിക്കുകയൊന്നും വേണ്ട, മനസിലാകുന്നുണ്ടോ ഞാൻ പറയുന്നത്"
"ആം"
അന്ന് ഞാൻ വീട്ടിലേയ്ക്ക് പോയി.
പിറ്റേന്ന് ആ വഴിക്ക് സ്ക്കൂളിൽ പോയെങ്കിലും വീടിനുള്ളിലേയ്ക്ക് കടന്നില്ല.
പല ദിവസങ്ങൾ ഇത് ആവർത്തിച്ചു.
ഇടയ്ക്ക് ചേച്ചി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു "ആരാണിത് തുടങ്ങിയത്" എന്ന്.
അവസാനം അർച്ചന പൂർണ്ണമായും സമ്മതിച്ച സ്ഥിതിക്ക് എനിക്ക് അർച്ചന പറഞ്ഞതാണ് ശരി എന്ന് അംഗീകരിക്കേണ്ടിവന്നു. അല്ലെങ്കിലും ചേച്ചിക്ക് അതാണ് വേണ്ടതെന്ന് എനിക്കും തോന്നിയിരുന്നു.
പിന്നീട് എപ്പോഴോ ഞാൻ ആര്യ ചേച്ചിയോട് വീണ്ടും പഴയതു പോലെ പതിയെ പതിയെ സംസാരം ആരംഭിച്ചു. അർച്ചനയോട് എല്ലാവരും ഉള്ളപ്പോൾ ഒന്നും പുറത്ത് കാണിക്കാതെ ഇടപെടാൻ തുടങ്ങി.
ചേച്ചി ഞങ്ങളെ രണ്ടുപേരേയും ഒരു നാടകത്തിലെ നടീ നടൻമാരേ പോലെ വേഷം കെട്ടിച്ച് സ്റ്റേജിന്റെ മധ്യത്തിൽ നിന്ന് കണ്ടാസ്വാദിക്കുന്ന പ്രതീതിയാണ് ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നത്.
പലപ്പോഴും അത് വിമ്മിഷ്ടം ഉണ്ടാക്കുന്നതായിരുന്നു.
അർച്ചന
💬 Comments
View all comments