0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 5 [Sojan]

Author : Sojan Read All Parts 688

ചേച്ചി സോറി എന്നോട് പറയുന്നതൊന്നും എനിക്കിഷ്ടമല്ല, എന്നും ചേച്ചിയാണ് 'എന്റെ ഏറ്റവും വലിയ ശരി'.)

"നിന്റെ കുറുമ്പ് കൂടുന്നത് കണ്ട് കുറെ ദിവസമയി ഞാൻ ഓങ്ങിയിരിക്കുകയായിരുന്നു..." അതും പറഞ്ഞ് ചേച്ചി ഹൃദ്യമായ ഒരു കുസൃതി ചിരി ചിരിച്ചു.

"പക്ഷേ.. വേറെ ആരെങ്കിലും ആയിരുന്നേൽ എനിക്ക് വിഷമമില്ലായിരുന്നു"

ചേച്ചി കണ്ണിൽ നോക്കി അർത്ഥം വച്ചെന്നപോലൊരു ചിരി...

"എനിക്കെല്ലാം മനസിലാകുന്നുണ്ട്"

"എന്തോന്ന്‌"

"ഒന്നുമില്ല..."

ഞാൻ കൂടുതൽ ചോദിച്ചില്ല, ചേച്ചി പറയാൻ പോകുന്നത് "ചേച്ചിയോട് എനിക്ക് പ്രേമമാണ്" എന്നാണോ എന്നു കരുതി ഞാൻ ഭയപ്പെട്ടു.

ഞങ്ങൾ സംസാരിക്കാൻ എന്തൊക്കെയോ ബുദ്ധിമുട്ടുന്നതു പോലെ. എന്നെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ ചേച്ചി വന്നെങ്കിലും അത് വെറും സഹോദര സ്നേഹത്തിനും അപ്പുറമുള്ള ഒരു ബന്ധമാണെന്ന്‌ ഇരുവർക്കും മാനസിലായ പ്രതീതി.

ഉള്ളിൽ ആ ഒരു ചമ്മൽ രണ്ടു പേർക്കും ഉണ്ട്. ചേച്ചി തരളിതയായ പോലെ. ആ വാക്കൊന്നും അന്ന്‌ അറിയില്ല. അർത്ഥവും അറിയില്ല. ഇന്ന്‌ ചിന്തിക്കുമ്പോളും അത് മാത്രമാണ് ചേരുന്ന വാക്കെന്നു തോന്നുന്നു.

അവരുടെ പറമ്പിലേയ്ക്ക് ഞങ്ങൾ കടന്നതും ചേച്ചി കുറേക്കൂടി ആർജ്ജവമുള്ളവളായതായ എനിക്ക് തോന്നി.

ദൂരെ മറ്റൊരു പറമ്പിൽ ഇവർക്ക് പമ്പും ടാങ്കും എല്ലാം ഉണ്ട്. ആ പറമ്പിലെ ജലസേചനത്തിനായാണ് അത് വച്ചിരിക്കുന്നത്. ആ തോട്ടം നനയ്ക്കാൻ അവിടെ ചെന്ന്‌ മോട്ടർ ഓൺ ചെയ്യണമായിരുന്നു. എന്നെ ഒരിക്കലും അങ്ങോട്ടൊന്നും കൊണ്ടു പോകില്ലായിരുന്നു, എന്തെന്നാൽ അവരുടെ വീട്ടിലെ പണികൾ എന്തെങ്കിലും എന്നെക്കൊണ്ട് എടുപ്പിച്ചു എന്ന തോന്നൽ എന്റെ വീട്ടുകാർക്ക് വരുമോ എന്ന ഭയം ചേച്ചിയുടെ വീട്ടിലുള്ളവർക്കുണ്ടായിരുന്നു. ഞാൻ എന്തെങ്കിലും സഹായം ചെയ്താൻ താൽപ്പര്യം കാണിച്ചാൽ പോലും അവർ സമ്മതിക്കില്ലായിരുന്നു. എന്തിന് കടയിൽ നിന്നും സാധനങ്ങൾ മേടിക്കാൻ പോലും എന്നെ വിടില്ലായിരുന്നു.

അന്നേതായാലും ഞാനും ചേച്ചിയും കൂടി മോട്ടറടിക്കാൻ പോയി. അപ്പോൾ അതിനാണ് എന്നെ വന്ന്‌ വിളിച്ചത്.

വെള്ളം നിറയുന്നു.

ഞങ്ങൾ ആറ്റുവക്കിൽ നിന്നും ഒരു  അൻപത് മീറ്ററോളം ഉള്ളിലായി മരച്ചുവട്ടിൽ ഇരിക്കുന്നു. ചീവീടുകളുടെ കരച്ചിൽ.

"ചേച്ചിക്ക് തനിയെ ഇവിടെ വന്ന്‌ മോട്ടർ ഓൺ ചെയ്യാൻ പേടിയാണല്ലേ?"

അതേ എന്ന ഭാവത്തിൽ ചേച്ചി ചുണ്ടുകൾ കടിച്ച് ചിരിച്ചു. എന്നെ ആക്രമിക്കുകയും, കടിക്കുകയും ഒക്കെ ചെയ്യുന്ന ചേച്ചിക്ക് അപ്പോൾ പേടിയുണ്ട്?!

"ഇതാണോ സഹായം ആവശ്യമുണ്ടെന്ന്‌ പറഞ്ഞത്?"

"ആം"

ഒരു നിമിഷം എന്തോ ആലോചിച്ച ചേച്ചി പെട്ടെന്ന്‌ ഓർത്ത പോലെ പറഞ്ഞു

"വടി കൊണ്ടതെവിടെ കാണെട്ടെ?"

'വടി കൊണ്ടത്' എന്ന്‌, അല്ലാതെ അടിച്ചതാണെന്ന്‌ ചേച്ചി സമ്മതിക്കുന്നില്ല.

💬 Comments

View all comments