0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Author : Sojan Read All Parts 634

പ്രായമാണ്, ഒന്നു രണ്ട് വയസ് മൂപ്പ് കാണും. നിന്നെക്കാൾ ഒന്നു രണ്ട് വയസ് മൂപ്പാണ് ഞങ്ങൾക്കും. എല്ലാവരും സൂക്ഷിച്ചാൽ നല്ലതല്ലേ? അതുകൊണ്ട് പറയുന്നതാണ്. ആര്യയ്ക്ക് ഒരു പരിധിവരെ ഇതു പോലുള്ളതിൽ നിന്നും രക്ഷപെടാൻ അറിയാം, പക്ഷേ അർച്ചന കുട്ടിയല്ലേ? എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ.. ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ? അതൊക്കെ നിനക്കും അറിയാവുന്നതല്ലേ?"

"ഇല്ല ചേച്ചി ഞങ്ങൾ തമ്മിൽ ഒന്നുമില്ല"

"അത് വെറുതെ, ഇന്ന്‌ നിങ്ങളുടെ സംസാരം ശരിയായിരുന്നില്ല. ഏതായാലും ഇത് ഞാൻ ആര്യയോട് പറയുന്നില്ല"

"ചേച്ചി പറഞ്ഞാൽ ആര്യ ചേച്ചി വിശ്വസിക്കും, ചിലപ്പോൾ എന്നെ വഴക്കും പറയും"

"അതെനിക്കറിയാം"

ഞാൻ കൂടുതൽ മിണ്ടാതെ മറ്റെവിടേയ്ക്കോ നോക്കിയിരുന്നു. അമ്പിളിയെ അഭിമുഖീകരിക്കാൻ നല്ല ബുദ്ധിമുട്ട്. കുറച്ചു സമയം അമ്പിളിയും ഒന്നും സംസാരിച്ചില്ല. ഗൗരവത്തോടേയുള്ള സംസാരം കുടഞ്ഞ് കളഞ്ഞെന്നവണ്ണം പെട്ടെന്ന്‌ അമ്പിളി സ്വരം മാറ്റി..

"അത് പോട്ടെ, നീ അത് വിട്. ഇന്നെന്താ പരിപാടി? മീൻ പിടുത്തം ഒക്കെ നിർത്തിയോ?"

"കഴിഞ്ഞ ദിവസം ആരോ ആറ്റിൽ നഞ്ചിട്ടിരുന്നു. അതുകൊണ്ട് മീൻ കുറവാ"

"ഓ അതാ ഈ കൊക്കുകൾ മുഴുവനും പാറി പറക്കുന്നത് അല്ലേ?"

"അതേന്നെ അതുങ്ങൾക്ക് നല്ല സുഖമല്ലേ? ഇഷ്ടം പോലെ ചത്ത മീനിനെ കിട്ടുമല്ലോ?"

"ഈ കൊക്കുകളേയും ഇണക്കി വളർത്താൻ പറ്റില്ലേ?"

ഞാൻ അമ്പിളിയെ ഒരു നോട്ടം നോക്കി. അമ്പിളി ചമ്മിയ ഒരു ചിരി ചിരിച്ചു.

"ദാ അവിടൊരു കൊക്കിന്റെ കൂടുണ്ട് കാണെണോ?"

"നേര്?"

"ബാ"

ആറിന്റെ അക്കരെ ഇല്ലിയും, മുളയും തിങ്ങി നിറഞ്ഞിടത്ത് ഒരു കൊക്കിന്റെ കൂടുണ്ടായിരുന്നു. പക്ഷേ അതിന്റെ അടുത്തെത്താൻ മാർഗ്ഗം ഒന്നും ഇല്ലായിരുന്നു. ഞാൻ അമ്പിളിയെ അത് ഇങ്ങേ കരയിൽ നിന്നും കാട്ടികൊടുത്തു.

ഒരു കൂട് മാത്രമേ കാണാനുള്ളൂ, കൊക്കൊന്നും അവിടില്ലായിരുന്നു.

"ചേച്ചി ആ കൈയ്യാലയിൽ ഒരു തേനീച്ച കൂടും ഉണ്ടായിരുന്നു. ഞങ്ങൾ അതെടുത്തു. പക്ഷേ റാണിയെ കിട്ടിയില്ല. അതുകൊണ്ട് പെട്ടിയിലാക്കാൻ പറ്റിയില്ല."

"തത്ത പോയിട്ട് ഇപ്പോളും വിഷമമുണ്ടോ?"

ഞാൻ അറിഞ്ഞുകൊണ്ട് ആ വിഷയം എടുത്തിടാതെ ഇരുന്നിട്ടും അമ്പിളി അവിടെ തന്നെ എത്തി. കൊക്കിന്റെ കാര്യം പറഞ്ഞതേ ഇരുവരുടേയും മനസിൽ തത്ത വിഷയം വന്നതതാണെങ്കിലും അത് പറയാതെ തേനീച്ചയുടെ

💬 Comments

View all comments