0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

ഇഷ്ടമല്ല ടാ. ഈ സ്‌നേഹം കൊണ്ടാവും, ഇപ്പൊ അങ്ങ് മരിച്ചു പോയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുവാ ഏത് സമയവും. ആ മനസ്സ് തുറന്നു പറഞ്ഞ് പോകുന്നതാ. ഇനി പറയില്ല. വാഹീ, എനിക്ക് നീയല്ലാതെ സ്വന്തം ന്ന് പറയാന്‍ ഒരാളും ചൂണ്ടിക്കാണിക്കാന്‍ ഇന്നീ ലോകത്തില്ല ടാ. നിന്നെ ജീവനാ ടാ. എനിക്ക് നിന്നെ പേടിയാ. ' അവളുടെ തൊണ്ടയൊന്ന് ഇടറി.

'എന്തിന്, ഞാന്‍ ഗുണ്ടയൊന്നും അല്ലല്ലോ ശാരീ. അന്ന് അറിയാതെ ഒന്ന് തല്ലിപ്പോയി. എനിക്ക് നിന്നെ അത്രയേറെ ഇഷ്ടം ആയത് കൊണ്ടാ നീ നായെ ന്ന് വിളിച്ചപ്പോ തല്ലിപൊയത്. അതിന് സോറിയും പറഞ്ഞില്ലേ.'

'അതിനാണോ എന്റെ പേടി. നിന്റെ ഇനിയെത്ര തല്ലുകള്‍ എനിക്ക് കിട്ടാനിരിക്കുന്നു. എനിക്ക് കൊതിയാവുന്നുണ്ട് നിന്റെ നിയന്ത്രണത്തില്‍ ഒരു കുഞ്ഞിനെ പോലെ ഒതുങ്ങികൂടാന്‍.'

'പിന്നെന്തിന് പേടിക്കുന്നു. എന്താ ന്റെ മൊഞ്ചത്തികുട്ടിക്ക് പറ്റിപ്പോയത്'? ആളൊരു ചുട്ടു പഴുത്ത വേനല്‍ കാലം ആയിരുന്നല്ലോ.. ഇപ്പൊ കണ്ടില്ലേ മഞ്ഞ്കാലം പോലെ..'. അവന്‍ അവളെ മാറോട് ചേര്‍ത്തു ശാന്തമായി പതുക്കെ ചോദിച്ചു.

'സ്‌നേഹം..! ഭ്രാന്തമായ പ്രണയം. ഹൃദയം നിറയെ പ്രണയം വാഹീ.. ഒരുത്തനും എന്നെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിയില്ല ന്ന് കരുതി. എനിക്ക് പറ്റിയ, എന്റെ സ്വഭാവം തിരിച്ചറിയുന്ന ഒരുത്തന്‍ ഉണ്ടാവില്ല ന്ന് കരുതി. ഇപ്പൊ വീണുകിട്ടിയത് നിധിപോലെ ഒരുത്തനെ.  നീ അത്രയ്ക്ക് നല്ലതാ വാഹീ. അടുത്തറിഞ്ഞാല്‍ ഒരുത്തിയും നിന്നെ ഉപേക്ഷിക്കില്ല, എനിക്ക് അറിയാം. അത് കൊണ്ട് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായി നീ എന്റേത് അല്ലാതായിപ്പോകുമോ ന്ന് പേടിയാവുന്നെടാ. അങ്ങനെ ന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പിന്നെ.. അവള്‍ക്ക് പെട്ടന്നൊരു കരച്ചില്‍ തികട്ടി വന്നു. 'നമുക്ക് എങ്ങോട്ടെങ്കിലും പോകാം. ഇതൊക്കെ ആരെങ്കിലും എടുത്തോട്ടെ. എന്റൊപ്പം വരുമോ.?'

അവള്‍ തളര്‍ന്ന മട്ടില്‍ ചോദിച്ചത് കേട്ടപ്പോള്‍ വാഹിദിനു അവളെ വാരിയെടുത്തു പുല്‍കാനും ഒരു കുഞ്ഞിനെ ഒമാനിക്കുന്നത് പോലെ കൊഞ്ചിക്കാനും കൊതി തോന്നി.

'എന്റെ ഈ രാജകുമാരിയെ വിട്ട് എനിക്ക് ഏത് പെണ്ണിനെ കിട്ടിയിട്ട് ന്താ. കണ്ട ദിവസം മുതല്‍ മനസ്സില്‍ കുരുങ്ങിയ മുഖമല്ലേ ഈ രാജകുമാരിയുടേത്. ഇത്ര നാളും ഈ പൊട്ടിയുടെ കളിയാക്കലും പരിഹാസവും പുച്ഛവും സഹിച്ചു

💬 Comments

View all comments