0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13.2K

എന്നെ വിട്ട് പോകാം ന്ന് കരുതണ്ട.' അവളെ ഒന്നുകൂടി വരിഞ്ഞു മുറുക്കി കഴുത്തില്‍ മുഖം കൂടുതല്‍ പൂഴ്ത്തി കിടന്നു വാഹിദ്. അവന്റെ കഴുത്തില്‍ മുഖം ചേര്‍ത്തുരസി, തലമുടിയില്‍ തെരുപ്പിടിച്ചു പതുക്കെ തലോടി അവളും ആ ഭാരം ഏറ്റുവാങ്ങി കിടന്നു. പുറത്തു കാക്ക കരയുന്ന ശബ്ദം കേട്ടു തുടങ്ങി. കിളികളുടെ കരച്ചിലും. നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. പതുക്കെ പതുക്കെ ആ കിടപ്പില്‍ തന്നെ രണ്ട് പേരും ഉറക്കിലേക്ക് വഴുതിവീണു.

ഭാഗം 13 :

ഓഫീസിലേക്ക് അലീനയും സജ്നയും ഒന്നിച്ചാണ് വരുന്നത്. അലീനയുടെ സ്‌കൂട്ടറില്‍. രണ്ട് പേരില്‍ ആരാണ് മികച്ചത് എന്ന് പറയാന്‍ ബുദ്ധിമുട്ടുള്ള സുന്ദരികള്‍. ശാരീസ് ഗ്രൂപ്പ് ന്റെ റിസപ്ഷന്‍ സ്റ്റാഫുകള്‍. അലീനയ്ക്ക് ഇരുപത്തി നാളും സജ്നയ്ക്ക് ഇരുപത്തി മൂന്നും വയസ്സ്. ഒരിക്കലും പറഞ്ഞു തീരാത്ത തമാശകളും വിശേഷങ്ങളും ഉണ്ടെന്ന് തോന്നും രണ്ടുപേരുടെയും നിര്‍ത്താതെയുള്ള സംസാരം കണ്ടാല്‍. വളരെ സ്മാര്‍ട് ആയ രണ്ട് മിടുക്കികള്‍. മൂന്ന് ദിവസമായി വാഹിദ് ആണ് അവരുടെ സംസാര വിഷയം. അവനെ മാഡം പറഞ്ഞു വിട്ടെന്നും രണ്ടുപേരും തമ്മില്‍ വഴക്കായി എന്നും മറ്റും ഒരു സംസാരം കമ്പനിയില്‍ ഉണ്ടെന്ന് അവരും കേട്ടിരുന്നു.

'ഇനി മൂപ്പര്‍ പോയാല്‍ തന്നെ നിനക്കെന്താ. നീ അച്ചായതിയല്ലേ. ഇക്ക മുസ്ലിമും.' സജ്ന പറഞ്ഞു.

'യ്യട അവടെ ഒരു ഇക്ക.. പേര് വിളിച്ചോണ്ടിരുന്ന നിനക്ക് എപ്പോഴാ ഇക്ക കൂടിയത്. പതിവില്ലാത്ത അണിഞ്ഞൊരുങ്ങലും ഹിജാബ് ധരിക്കലും. ഇന്ന് അങ്ങേര് വരും ന്ന് ആരോ പറഞ്ഞു തന്നത് പോലുണ്ടല്ലോ.' അലീന അവളെ കളിയാക്കി.

സജ്ന ചമ്മലോടെ കുണുങ്ങിചിരിച്ചു. അലീനയെ വട്ടം ചുറ്റിപ്പിടിച്ചു കുറേക്കൂടെ പറ്റിച്ചേര്‍ന്നു

💬 Comments

View all comments