മൃഗം 15 [Master]

📝 Ongoing

👁 145557 views ❤ 500 likes ⭐ 0.0 rating 💬 37 comments 📚 1 chapters 📅 2019-07-18

മൃഗം 15 Mrigam Part 15 Crime Thriller Novel | Author : Master Previous Parts “ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു....മക്കള് വാ..” അവനെ പരസ്യമായി വെല്ലുവിളിച്ചിട്ട് പുറത്തേക്കിറങ്ങി. പോലീസുകാരും പരാതി കൊടുക്കാനെത്തിയവരും എല്ലാം അഭിനയമല്ലാത്ത യഥാര്‍ത്ഥ സംഘട്ടനം നേരില്‍ കാണാനുള്ള ഉത്സാഹത്തോടെ പലയിടങ്ങളിയായി നിലയുറപ്പിച്ചു. പൌലോസ് പുറത്തേക്ക് ചെന്നപ്പോള്‍ ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടികളില്‍ നിന്നുമിറങ്ങി. “മാലിക്കെ..വേണ്ട..നീ ആ പിള്ളേരോട് പോകാന്‍ പറ..” മുസ്തഫ മാലിക്കിന്റെ കാതില്‍ മന്ത്രിച്ചു. “ഇക്ക മിണ്ടാതിരിക്ക്‌..ഇവന്റെ കഴപ്പ് ഇവിടെ വച്ച് തന്നെ തീര്‍ത്തേക്കാം..” “വേണ്ട...ഇപ്പോള്‍ വേണ്ട..ഞാന്‍ പറയുന്നത് കേള്‍ക്ക്..നീ പിന്നെ സൗകര്യം പോലെ ഇവനെ കണ്ടാല്‍ മതി..ഇവന്മാരെക്കൊണ്ട് നീ ഉദ്ദേശിക്കുന്നത് പറ്റില്ല...” മുസ്തഫ ശക്തമായി അവനെ വിലക്കി. മാലിക്ക് മനസില്ലാമനസോടെ മൂളിയിട്ട് പൌലോസ് കാണാതെ അവന്മാരെ കണ്ണ് കാണിച്ചു. വേഗം തന്നെ അവര്‍ വണ്ടിയില്‍ കയറി പുറത്തേക്ക് പാഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി. “എന്താടാ വേണ്ടേ? എന്നാപ്പിന്നെ നീ ഒന്ന് ട്രൈ ചെയ്യുന്നോ? ഏതായാലും ഞാന്‍ ഉടുപ്പൂരി..” “നിനക്കുള്ളത് ഞാന്‍ തരും..മുതലും പലിശയും എല്ലാം ചേര്‍ത്ത്...അതിനധികം സമയം വേണ്ടി വരില്ല..” പകയോടെ അയാളെ നോക്കി

📚 Chapters

1 published

Related Stories

💖 More from this Author

ഒന്നാം പാഠം 2 [Master] by Master ഒന്നാം പാഠം [Master] by Master അയലത്തെ മരുമകൾ [Master] by Master

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

Safad • 2019-07-23 23:20

Waiting for the nex part

വിനോദ് • 2019-07-20 21:40

താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ

Master • 2019-07-21 10:05

അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ്‌ എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്

NIKE • 2019-07-19 22:38

Nice, waithing for next part

Bobz • 2019-07-19 22:03

Ella pravishyavum..vayikumboyum....pandaram adangan manushyan tension adichu chaavum.....pinne divya aa twist enniku athra ishta pettilla....but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil....paranjenne ullu.... Enthayallum kidilan ayittund....god bless you

നന്ദന • 2019-07-19 21:54

Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??

സോജൻ • 2019-07-19 20:37

മാസ്റ്റർ മാജിക് കലക്കി ഓരോ പാർട്ടും തകർക്കുന്നു

DJ Devil joker • 2019-07-19 19:46

പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി മാസ്റ്ററെ

Master • 2019-07-21 10:06

ഓള് മോസമായാ ഞമ്മള്‍ എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി

വിനീത് • 2019-07-19 17:39

ദിവ്യ വളരെ മോശമായി വരുന്നു മാസ്റ്റർ ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു

Master • 2019-07-21 09:58

ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍...ഹിഹിഹി..

JOSEPH • 2019-07-19 15:44

പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട്‌ അറ്റാക്ക് വരും ഓഹ് ????

Master • 2019-07-19 20:26

ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം. 1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക. 2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും. 3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല. ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.

Jacky • 2019-07-22 10:37

ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം

മാസ്ടേഴ്സ് ഫാൻ • 2019-07-19 13:39

മാസ്ടറെ ങ്ങളോരു പുന്നാര!

Master • 2019-07-19 20:21

ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന്‍ പൊറുക്കൂല്ലാട്ടോ..

The tiger • 2019-07-19 02:06

മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി സസ്നേഹം the tiger ?

Master • 2019-07-19 15:01

thank you bro

തങ്കപ്പൻ • 2019-07-19 00:59

മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ

Master • 2019-07-19 14:13

ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..

Psycho • 2019-07-19 00:54

Enthinaaa ithra kure page post cheithath.eyuthi kayinja story alleee Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee

Master • 2019-07-19 14:12

ഇരുപത് പേജാണ്‌ അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി

Lucifer Morning Star • 2019-07-19 00:08

പിന്നേം സസ്പെൻസ്... എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ... ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??

Master • 2019-07-19 14:11

എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

Lucifer Morning Star • 2019-07-19 16:13

?

വിനയൻ • 2019-07-18 23:34

അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു....... തുടരും.

Master • 2019-07-18 23:49

.... അപ്പോഴാണ്‌ ഒരു പെരുമ്പാമ്പ്‌ വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു.. ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന്‍ അലറി.. തുരടും

വിനയൻ • 2019-07-19 00:26

അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???

വിനയൻ • 2019-07-18 23:32

അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു....... തുടരും.

ബിസ്മിത • 2019-07-18 23:20

മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ

Master • 2019-07-18 23:51

അടുത്ത തവണ കൂട്ടാം.......ബി. സ്മിതെ

ഗൗതം • 2019-07-18 23:15

ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ

Master • 2019-07-18 23:52

ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ

Anu • 2019-07-18 23:07

ദിവ്യ ഇത്രയ്ക്കു ചീപ്പ്‌ ആണോ??

Master • 2019-07-18 23:54

ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..

Baghavan • 2019-07-18 22:59

mastere..divyaki 2ennam kitendathinte kuravund...oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..

Master • 2019-07-18 23:56

ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..