മൃഗം 3 [Master]
📝 Ongoing
👁 341204 views ❤ 604 likes ⭐ 0.0 rating 💬 34 comments 📚 1 chapters 📅 2019-04-25
മൃഗം 3 Mrigam Part 3 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍ അവളെ ഞെട്ടിച്ചു. വളവു തിരിഞ്ഞു വരുന്ന ഏതോ ലോറിയുടെ ശക്തമായ വെളിച്ചം ആ വീടിന്റെ മേല്‍ പതിഞ്ഞു. ദിവ്യ നിന്ന നില്‍പ്പില്‍ ഒരു ശിലയായി മാറി. ആ വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ചായ്പ്പിന്റെ ഉള്‍ഭാഗം അവള്‍ വ്യക്തമായിത്തന്നെ കണ്ടു. അപ്പോഴാണ് അവള്‍ക്ക് ശ്വാസം നേരെ വീണത്. വാസു ആ മുറിയില്‍ ഉണ്ടായിരുന്നില്ല. അവന്റെ കട്ടില്‍ ശൂന്യമായിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന തലയണയും വിരിയുമാണ് അവള്‍ക്ക് അവനതില്‍ ഉണ്ടെന്നുള്ള തോന്നല്‍ ഉണ്ടാക്കിയത്. ദിവ്യ ആശ്വാസത്തോടെ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ ടോര്‍ച്ച് പ്രകാശിപ്പിച്ച് വേഗം മുറി പരിശോധിക്കാന്‍ തുടങ്ങി. പക്ഷെ പെട്ടെന്ന് തന്നെ വീണ്ടും അവള്‍ ഞെട്ടി! വാസു എവിടെപ്പോയി?? ആ ചിന്ത മനസിലേക്ക് വന്നപ്പോള്‍ അവള്‍ ടോര്‍ച്ച് വേഗം അണച്ചു. അവന്‍ മൂത്രമൊഴിക്കാനോ മറ്റോ പുറത്ത് പോയതാകുമോ? അങ്ങനെയാണെങ്കില്‍ ഏതു സമയത്തും അവന്‍ തിരികെ എത്തിയേക്കാം. ദിവ്യ വേഗം ചെന്നു ചായ്പ്പിന്റെ പുറത്തേക്കുള്ള വാതില്‍ തള്ളിനോക്കി; അത് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അതായത് അവന്‍ മൂത്രമൊഴിക്കാന്‍ പോയതല്ല എന്നര്‍ത്ഥം! അവളുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുത്തു; ഈ രാത്രി അവനെവിടെ പോയതാകാം? ഈ ചായ്പ്പില്‍ ന
ആശാനെ ഇത് ഫുൾ ഒന്ന് കിട്ടാൻ എന്താണ് വഴി എൻ്റെ കയ്യിൽ നിന്നും എങ്ങനെയോ പോയി പിന്നെ കുറെ അന്വേഷിച്ചു but no reksha അതാണ് ആശാനെ ഫുൾ എങ്ങനെ ഒന്ന് സെറ്റ് ചെയ്യാൻ പറ്റും