0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും ഉറച്ച ഒരു തീരുമാനമാണ് അത്. നിന്നെയല്ലാതെ മറ്റൊരു പെണ്ണിനേയും ഞാന്‍ എന്റെ ജീവിതത്തില്‍ ഭാര്യാ സ്ഥാനത്ത് കണ്ടിട്ടില്ല..കാണുകയുമില്ല. നിനക്ക് ഞാന്‍ നല്‍കിയ വാക്ക് അന്നും ഇന്നും ഞാന്‍ പാലിച്ചിട്ടുണ്ട്..പക്ഷെ നീ അപ്പപ്പോള്‍ കാണുന്ന ആണുങ്ങള്‍ക്ക് പിന്നാലെ പോയിട്ടുള്ളവള്‍ ആണ്..നിന്റെ എല്ലാ ചരിത്രവും അറിഞ്ഞുകൊണ്ട് നിന്നെ ഞാന്‍ കെട്ടാന്‍ പോകുന്നത്, എന്റെ അമ്മയ്ക്ക് ഞാന്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനം ആയിരിക്കും. കാരണം ഞാന്‍ ഒരുവട്ടം പറഞ്ഞത് പോലെ, നീ വേറെ ആരെ കെട്ടിയാലും ആ വിവാഹം പൂര്‍ണ്ണ പരാജയം ആയിരിക്കും. അതുകൊണ്ട് നീ വെകിളി പിടിച്ചു സംസാരിക്കാതെ ഇവിടെ വരിക..വന്നില്ലെങ്കില്‍ നിന്നെ എനിക്ക് വരുത്തേണ്ടി വരും” വാസു ടിവിയുടെ മുന്‍പില്‍ രണ്ടു കസേരകള്‍ വലിച്ചിട്ട ശേഷം അവളെ നോക്കി പറഞ്ഞു. അവന്‍ തന്റെ പ്രകോപനപരമായ പെരുമാറ്റം കൊണ്ട് അല്‍പ്പം പോലും ഇളകിയിട്ടില്ല എന്ന് കണ്ടപ്പോള്‍ ദിവ്യയുടെ രോഷം ഇരട്ടിച്ചു. “എടാ പട്ടി..തെരുവ് നായെ..പണ്ട് ഞാന്‍ നീ പറഞ്ഞത് പോലെ ഒക്കെ ആയിരുന്നു..പക്ഷെ നീ..നീ എന്നെ ചതിച്ചതോടെ ഞാന്‍ മാറി..ഇന്നെനിക്ക് ഒരുത്തനെയും വേണ്ടടാ..ഒരു ആണിന്റെയും സഹായമില്ലാതെ ജീവിക്കാന്‍ എനിക്കറിയാം..സ്വാമി എന്റെ ശക്തിയാണ്..സ്വാമി എനിക്ക് നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍ക്ക് വയ്പ്പിക്കാന്‍ കഴിയാത്ത ഏതു ബോധമാടാ തെണ്ടീ നീ എനിക്ക് നല്‍കാന്‍ പോകുന്നത്..ഹും..എന്നെ നീ കെട്ടും..നിന്റെ മോഹം കൊള്ളാം..നിനക്ക് പറ്റിയ പെണ്ണുങ്ങള്‍ വല്ല വേശ്യാലയത്തിലും കാണും..ചെന്ന് കെട്ട്..എന്നെ നീ തൊടാന്‍ ശ്രമിച്ചാല്‍, നിന്റെ കഥ ഞാന്‍ കഴിക്കും..പണ്ട് നീ കണ്ടിട്ടുള്ള ദിവ്യയല്ല ഇത്..ഓര്‍ത്തോ..” ദിവ്യ കിതച്ചുകൊണ്ട്, വന്യമായി അവനെ നോക്കി പറഞ്ഞു. അവള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. “അപ്പോള്‍ നിന്നെ

💬 Comments

View all comments