0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

ശേഷം സഫിയയെ കൈകളില്‍ എടുത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അവന്റെ ഒരു ചിത്രം തെളിഞ്ഞു. ഒപ്പം അവന്റെ തന്നെ മറ്റു ചില ചിത്രങ്ങളും. “നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഇദ്ദേഹത്തെ പരിചയം കാണും. ഇദ്ദേഹമാണ് വാസു.. ഡെവിള്‍സിനെതിരെ പോരാട്ടത്തിന് ഇറങ്ങിയ ഡോണയുടെ ജീവന്‍ കാക്കാന്‍ വേണ്ടി അവളുടെ പപ്പ കുറെ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന ധൈര്യത്തിന്റെയും സാഹസികതയുടെയും പ്രതീകമായ യുവാവ്..” ദിവ്യ അവിശ്വസനീയതയോടെ കസേരയുടെ അഗ്രത്തേക്ക് നീങ്ങിയിരുന്നു. “തെരുവിന്റെ സന്തതിയായി ഒരുപക്ഷെ ലോകം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ ആയി മാറാന്‍ സാധ്യത ഉണ്ടായിരുന്ന വാസു എന്ന ഒരു കൊച്ചു പയ്യനെ സ്വന്തം മകനായി എടുത്തു വളര്‍ത്തി വലുതാക്കി, അവനില്‍ നന്മ സന്നിവേശിപ്പിച്ച് തന്റേടിയും സത്സ്വഭാവിയും മനുഷ്യസ്നേഹിയുമാക്കി സമൂഹത്തിനു സമ്മാനിച്ച ഒരമ്മയുടെ ത്യാഗത്തിന്റെ കഥ ഇദ്ദേഹത്തിന്റെ പിന്നിലുണ്ട്. തെറ്റിപ്പോകാമായിരുന്ന സാഹചര്യങ്ങളില്‍ അവന് തക്കതായ ഉള്‍ക്കാഴ്ച നല്‍കി ഒരു ഉത്തമ പുരുഷനാക്കി മാറ്റാന്‍ സഹായിച്ച ഒരു വന്ദ്യനായ വൈദികന്റെ ഇടപെടലുകള്‍ ഉണ്ട്. അവന് താങ്ങും തണലുമായി നിന്ന ഒരു വളര്‍ത്തച്ഛന്റെ പ്രയത്നങ്ങളും ഉണ്ട്. അതെ..ഡോണ ഈ ഉദ്യമത്തിലൂടെ നേടിയ ഏറ്റവും വലിയ നേട്ടം വാസു എന്ന സഹോദരനെ നേടിയതാണ്..സ്വന്തം അമ്മയുടെ ഉദരത്തില്‍ ജനിച്ചാല്‍ മാത്രമേ സഹോദര സഹോദരീബന്ധം ഉണ്ടാകൂ എന്ന് കരുതുന്ന നമ്മുടെ മുന്‍പില്‍, ഈ സഹോദരനും സഹോദരിയും ഒരു മഹാത്ഭുതമാണ്...മഹാത്ഭുതം. അതിക്രൂരമായി പിച്ചി ചീന്തപ്പെടുമായിരുന്ന അവന്റെ ഈ സഹോദരിയെ ദൈവനിയോഗം അനുസരിച്ച് തക്ക സമയത്ത് രക്ഷപെടുത്തി ആ ക്രിമിനലുകളെ എന്റെ കൈകളില്‍ ഏല്‍പ്പിച്ചത് ഈ ധീരനായ യുവാവാണ്..ഡോണയുടെ അമ്മയുടെയോ അച്ഛന്റെയോ മകനായി ജനിക്കാതെ പോയിട്ടും അവളുടെ സഹോദരനായി മാറിയ

💬 Comments

View all comments