Chapter Title : മൃഗയ 1 [Indrajith]
പറഞ്ഞു..
അവർ നാണത്താൽ പൂത്തുലയുന്നതവൻ അറിഞ്ഞു...
തമ്പുരാട്ടി എനിക്കിത്തിരി വെള്ളം കിട്ടിയാൽ....
അവർ ഒരു മൊന്തയിൽ വെള്ളം കൊണ്ടൊന്നു...
അവൻ അവരുടെ വിരൽത്തുമ്പുകളെ സ്പർശിച്ചു ആ മൊന്ത വാങ്ങി വെള്ളം കുടിച്ചു,
ആ പ്രായത്തിലും, അവരുടെ ശരീരത്തിലൂടെ വികാരവൈദ്യുതി പ്രവഹിച്ചു..
ഇരുമ്പു പേശികളാൽ സമൃദ്ധമായ വിയർപ്പൊഴുകുന്ന ആ കഴുത്തിലെ മുഴ ഉരുണ്ടു കളിക്കുന്നത് അവർ നോക്കി നിന്നു.
നിങ്ങള്ക്ക് എന്നെ വിളിച്ചൂടെ, തമ്പുരാട്ടിയെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ വെറുതെ? ...പിന്നേ ഞാൻ വച്ച വെള്ളം അല്ലേ ഈ ഇരിക്കുന്നത്?? ഉരുണ്ടുരുണ്ടു വന്ന മാധവിയമ്മ ചോദിച്ചു.
ഞാൻ വിളിച്ചു നോക്കി, ചേച്ചി കേട്ടില്ല....ആ പാത്രത്തിൽ എന്തോ വീണിരിക്കുന്നു...അയാൾ പറഞ്ഞു.
ചേച്ചിയെന്ന വിളി മാധവിയമ്മക്ക് ഇഷ്ടമായി,
ശെരി, ഞാൻ വേറെ പാത്രം കൊണ്ടൊന്നു വെക്കാം.
പിന്നെ, ഞാൻ കാവിന്റെ അവിടേക്കു പോവുകയാണ്, ഇത്തിരി താമസം ഉണ്ടാവും, എന്തെങ്കിലും വേണമെങ്കിൽ അവിടെ വന്നു വിളിച്ചോളൂ, അകത്തുള്ളോരേ ശല്യപ്പെടുത്തേണ്ട....
ആ ദാസിയോട് അയാൾക്ക് ഒരേ സമയം ബഹുമാനവും, സഹതാപവും തോന്നി.
അയാൾ മരംമുറിയിൽ വ്യാപൃതനായി, പടിപടിയായി അയാൾ മരം മുറിച്ചിറക്കി,
മുകളിലെ ഒരറയിൽ നിന്നു തന്നെ ഇടവേളകളിൽ ഉറ്റുനോക്കുന്ന സുന്ദരരൂപത്തെ അയാൾ കാണാതിരുന്നില്ല, അയാളുടെ ചുണ്ടിൽ വിരിഞ്ഞ ഗൂഢസ്മിതം അവൾ പക്ഷെ ശ്രദ്ധിച്ചില്ല..
തമ്പുരാട്ടീ, തമ്പുരാട്ടീ...
മാധവി അപ്പുറത്താണ്...എന്താ വേണ്ടത് ...സാവിത്രി ഒച്ചയുയരാതെ ശ്രദ്ദിച്ചു , അയാൾ കേവലം ഒരു തോർത്തുമുണ്ടാണ് ഉടുത്തിരുന്നത്, ഷർട്ടും ട്രൗസറും ഊരിക്കളഞ്ഞിരിക്കുന്നു, തുട പകുതി മുക്കാലും പുറത്താണ്, പറഞ്ഞാൽ കൂട്ടാക്കാത്ത അവളുടെ കണ്ണുകൾ അയാളുടെ ഭൂമിശാസ്ത്രം അളന്നു.
മണ്ണെണ്ണ ഉണ്ടാവുമോ എടുക്കാൻ, ഈർച്ചവാളിലെ ഇന്ധനം തീർന്നു പോയി...അയാളുടെ ശബ്ദം അവരെ
💬 Comments
View all comments