Chapter Title : മുഹബത്ത് 1 [Vashalan]
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഞങ്ങൾ ദിവസവും വീഡിയോ കോളിൽ സംസാരിക്കും. ആ സമയത്തൊക്കെ ഇങ്ങനെ വിട്ടുപിരിഞ്ഞുനിൽക്കുന്നതിന്റെ വിഷമവും വേർപ്പാടിന്റെ വേദനയുമൊക്കെയായിരിക്കും ഞങ്ങളുടെ പ്രധാന ചർച്ച.
എങ്കിലും എത്രയും പെട്ടെന്ന് അവളെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനകളായിരുന്നു ഓരോ വർത്തമാനത്തിന്റെയും ഉള്ളടക്കം.
ഫ്ലാറ്റിലെ എന്റെ വിശേഷങ്ങളും കൂട്ടുകാരെയുമൊക്കെ പറ്റി ഞാൻ അവൾക്ക് നിരന്തരം പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ശ്രീരാഗും ഫാസിലും രാമേന്ദ്രൻ ചേട്ടനുമൊക്കെ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് അവൾക്ക് നന്നായി അറിയാം.
അതുകൊണ്ട് തന്നെ ഞാൻ ഹൻസിബയുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ പലപ്പോഴും ഈ പഹയന്മാരും അവിടെ വന്നുനിൽക്കും. ക്യാമറയ്ക്ക് മുന്നിലേക്ക് തലനീട്ടി അവർ അവളോട് വർത്തമാനം പറയും;
"എന്താ ഹൻസിബേ, ഇവൻ വല്ലാതെ ശല്യം ചെയ്യുന്നുണ്ടോ?" എന്നൊക്കെ ചോദിച്ചുള്ള ആ കളിയാക്കലുകൾ കേട്ട് അവൾ നാണത്തോടെ ചിരിക്കും. അങ്ങനെ ആ ഫ്ലാറ്റിലെ എല്ലാവരുമായും ഒരു ചെറിയ സൗഹൃദവും പരിചയവുമൊക്കെ അവൾക്കുണ്ടായിരുന്നു.
വീഡിയോ കോളിൽ അവളുടെ മുഖം മാത്രമേ അവർ കണ്ടിട്ടുള്ളൂ
എങ്കിലും, ആ സംസാരത്തിലൂടെയൊക്കെ എല്ലാവർക്കും അവളെ നന്നായി അറിയാം.
ഇവരുടെ കൂട്ടത്തിൽ രാമേന്ദ്രൻ ചേട്ടനെ അവൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു. നാട്ടിലെ കാര്യങ്ങളും അവിടുത്തെ വിശേഷങ്ങളും ഒക്കെയായി ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ അവൾക്ക് വലിയ കാര്യമാണ്.
രാമേന്ദ്രൻ ചേട്ടൻ എന്നെ എങ്ങനെയാണ് നോക്കുന്നതെന്നും, ഒരു മുതിർന്ന ചേട്ടനെപ്പോലെ എനിക്ക് തരുന്ന ഉപദേശങ്ങളുമൊക്കെ ഞാൻ അവളോട് എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു.
അതുകൊണ്ട് തന്നെ ചേട്ടനോട് അവൾക്ക് വലിയൊരു ആദരവും സ്നേഹവും തോന്നിയിരുന്നു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.ഒരു വെള്ളിയാഴ്ച രാത്രി ഞാൻ റൂമിലിരുന്ന് ഹൻസിബയോട് വീഡിയോ കോളിൽ
സംസാരിച്ച് ഫോൺ കട്ട് ചെയ്തു. ആ മുഖം ഫോൺ സ്ക്രീനിൽ നിന്ന് മാഞ്ഞുപോയ ആ നിമിഷം എന്റെ നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റിവെച്ചതുപോലെ വല്ലാത്തൊരു ഭാരവും സങ്കടവും തോന്നി.
കട്ടിലിൽ തലയും താഴ്ത്തി അനങ്ങാതെ ഇരിക്കുന്ന എന്നെക്കണ്ട് രാമേന്ദ്രൻ ചേട്ടൻ ഹാളിൽ നിന്ന് പതുക്കെ എന്റെ അടുത്തേക്ക് വന്നു കസേര വലിച്ചിട്ടു.
എന്റെ തോളിൽ കൈവെച്ച് ചേട്ടൻ ചോദിച്ചു:
"എന്താടാ ഷാജു, നാട്ടിൽ നിന്ന് വന്നിട്ട് ഇത്ര ദിവസമായിട്ടും മുഖത്തൊരു
💬 Comments
View all comments